
മൃഗങ്ങളെയും മറ്റ് ജീവജാലങ്ങളേയും പറ്റിയുള്ള കൗതുകമുണർത്തുന്ന വിഡിയോകളൊക്കെ വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഇപ്പോൾ ഫ്രിഡ്‌ജിനകത്ത് ചുരുണ്ടു കൂടിയിരിക്കുന്ന ഒരു മൂർഖൻ പാമ്പിനെ വളരെ ശ്രദ്ധാപൂർവ്വം പുറത്തേക്കെടുക്കുന്നതിന്റെ വിഡിയോയാണ് ശ്രദ്ധേയമാവുന്നത്.
കര്‍ണാടകയിലെ തുമക്കുരു ഗ്രാമത്തിലാണ് സംഭവം. ഫ്രിഡ്‌ജില്‍ നിന്ന് പാമ്പിനെ തന്ത്രപൂര്‍വം നീക്കം ചെയ്യുന്നതിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഫ്രിഡ്‌ജിന്റെ കംപ്രസറിന്റെ ഭാഗത്തായി ചുരുണ്ടുകൂടിയ നിലയിലാണ് വലിയ മൂര്‍ഖന്‍ പാമ്പുണ്ടായിരുന്നത്.
പാമ്പിനെ കണ്ട് പരിഭ്രാന്തരായ വീട്ടുകാര്‍ ഉടന്‍ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പരിശീലനം ലഭിച്ച ഒരു പാമ്പുപിടിത്തക്കാരന്‍ വീട്ടിലെത്തിയാണ് പാമ്പിനെ പുറത്തെടുത്തത്. പാമ്പിനെ പയ്യെ അനക്കി വലിച്ചെടുത്ത് ഒരു ജാറിലേക്ക് മാറ്റുകയായിരുന്നു.
ഇതിനിടയില്‍ പാമ്പ് നിരവധി തവണ ചീറ്റുന്നതായി പുറത്തെത്തിയ വിഡിയോയിലുണ്ട്. വളരെ സമയമെടുത്താണ് പാമ്പുപിടിത്തക്കാരന്‍ പാമ്പിനെ പുറത്തെടുത്തത്. ഒരേ സമയം പാമ്പിന്റെ തലയും വാലും പിടിച്ചുകൊണ്ടാണ് പാമ്പിനെ ഫ്രിഡ്‌ജില്‍ നിന്ന് നീക്കം ചെയ്ത് പ്ലാസ്റ്റിക് ജാറിലേക്ക് മാറ്റിയത്.