കുഞ്ഞരിപ്പല്ലു കാട്ടി ചിരിച്ചും നിഷ്‌കളങ്കതയോടെ കൊഞ്ചിയുമെല്ലാം സൈബര്‍ലോകത്ത് താരമാകാറുണ്ട് ചില കുരുന്നുകള്‍. ഇന്ന് ഏറ്റവുമധികം ആളുകൾ ശ്രദ്ധിക്കപ്പെടുന്നത് സമൂഹമാധ്യമങ്ങളിലൂടെയാണ്. പാട്ടിലൂടെ ഒട്ടേറെ ആളുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.
ഇപ്പോഴിതാ, ഒരു കുഞ്ഞു മിടുക്കി വൈറലാകുകയാണ്. മീശമാധവൻ എന്ന സിനിമയിലെ ‘കരിമിഴിക്കുരുവിയെ കണ്ടീല്ല..’ എന്ന ഗാനമാണ് ഈ കുഞ്ഞുമിടുക്കി പാടുന്നത്. ഞാനൊരു പാട്ടുപാടാം എന്നുപറഞ്ഞാണ് ആരംഭിക്കുന്നത്. ഈണം കറക്ടാണെങ്കിലും വരികളൊക്കെ വളരെ രസകരമാണ്.
ചിരിമല, ചിരിമല കണ്ടീല എന്നുപറഞ്ഞുതുടങ്ങുന്ന ഗാനം, പിന്നീട് പരാതികളുടെ കൂമ്പാരമാകുകയാണ്. വളരെ രസകരമാണ് ഈ പാട്ട് കേൾക്കാനും പാട്ടുകാരിയുടെ ഭാവങ്ങൾ കാണാനും.