പരസ്പരവും സ്നേഹവും കരുണയും കാണിക്കുക എന്നത് ഏറെ പ്രധാനമാണ്. ഏറെ രസകരമായ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കുരുന്നുകളുടെ വീഡിയോയാണ്.പലപ്പോഴും മുതിർന്നവർക്ക് പോലും ഒരു മാതൃകയാണ് കുട്ടികളുടെ ഓരോ പ്രവൃത്തിയും.
അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുന്നത്. ഒരു കൂട്ടം പക്ഷികൾക്ക് ഭക്ഷണം നൽകുന്ന കുരുന്നിൻ്റെ വീഡിയോയാണിത്. ട്വിറ്ററിലൂടെ പുറത്ത് വന്ന വീഡിയോ നിരവധി പേരാണ് കണ്ടത്. ഏറെ സ്നേഹത്തോടെ പക്ഷികൾക്ക് ഒരു കമ്പ് ഉപയോഗിച്ചാണ് ആ കുരുന്ന് ഭക്ഷണം നൽകുന്നത്.
പക്ഷികൾ ഏറെ സന്തോഷത്തോടെ ആ ബാലൻ്റെ കൈയിൽ നിന്ന് ഭക്ഷണം കഴിക്കുന്നതും വീഡിയോയിൽ കാണാം. മില്യൺ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. സഹജീവി സ്നേഹത്തിൻ്റെ ഉത്തമ ഉദ്ദാഹരണമാണ് ഈ ബാലൻ എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമൻ്റിട്ടിരിക്കുന്നത്.
“Kindness is giving hope to those who think they are all alone in this world.” pic.twitter.com/NjlZjvxGG1
— Vala Afshar (@ValaAfshar) February 5, 2023
മാതാപിതാക്കൾ പഠിപ്പിക്കുന്നത് പോലെയായിരിക്കും കുഞ്ഞുങ്ങൾ പെരുമാറുന്നത്. നല്ല ശീലങ്ങളിൽ വീട്ടിൽ നിന്ന് പഠിപ്പിച്ച് തുടങ്ങേണ്ടത് വളരെ പ്രധാനമാണ്. മനുഷ്യരോടും ഇത്തരത്തിൽ നന്മയും കരുണയും കാണിക്കന്നത് വരും തലമുറയ്ക്ക് തന്നെയൊരു പാഠമായിരിക്കും.