SI അഭിലാഷ് ഹീറോയാടാ ഹീറോ;ഒന്നിച്ച് ജീവിക്കുംമുമ്പ് കിടപ്പിലായ ജസീല;കാക്കിക്കുള്ളിലെ പ്രണയത്തിന്റെ കഥ

43

SI അഭിലാഷ് ഹീറോയാടാ ഹീറോ;ഒന്നിച്ച് ജീവിക്കുംമുമ്പ് കിടപ്പിലായ ജസീല;കാക്കിക്കുള്ളിലെ പ്രണയത്തിന്റെ കഥ.രോഗക്കിടക്കയിൽ നിന്നും വാക്കറും പിടിച്ച് എത്തി പോലീസ് മെഡൽ നേടിയ കെ ടി ജസീല എന്ന പോലീസുകാരിയുടെ വാർത്ത ദിവസങ്ങൾക്കു മുമ്പാണ് സോഷ്യൽ മീഡിയയുടെ കയ്യടി വാങ്ങിയത്. വിപ്ലവ വിവാഹം. ബസപകടം, അർബുദം എല്ലാവരോടും പട പൊരുതി വിജയിച്ച ഇപ്പോഴും പട പൊരുതുന്ന ജസീല യുടെ ഞെട്ടിക്കുന്ന ജീവിതകഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

വയനാട്ടിലെ യാഥാസ്ഥിക മുസ്ലിം കുടുംബത്തിലാണ് മൂന്നു പെൺകുട്ടികളിൽ ഒരാൾ ആയി ജസീല ജനിച്ചത്. വാപ്പ ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ് തനിക്ക് എന്തെങ്കിലും പറ്റിയാൽ പെൺമക്കളെ എടുത്തുകൊണ്ട് പോകാൻ ഉള്ളൂ എന്നു പറഞ്ഞു വാപ്പ ഓട്ടോയും കാറും ബൈക്കും എല്ലാം ഓടിക്കാൻ പെൺമക്കളെ പഠിപ്പിച്ചിരുന്നു. പതിനെട്ടാം വയസ്സിലാണ് ജസീല പോലീസ് പരീക്ഷ എഴുതിയത്. സെലക്ഷൻ കിട്ടിയെങ്കിലും വീട്ടിൽ ജസീലയെ വിവാഹം ചെയ്തയക്കാൻ ആയിരുന്നു എല്ലാവർക്കും താൽപര്യം.

എന്നാൽ ജസീല സമ്മതിക്കാത്തതിനാൽ അവർ അനിയത്തിയെ കെട്ടിച്ചയച്ചു. എന്നാൽ മകൾ ജോലിക്ക് പോകുന്നതിന് വാപ്പ സപ്പോർട്ട് ചെയ്തതിനാൽ ജസീല പോലീസുകാരായി. പിന്നീടും വീട്ടുകാർ വിവാഹത്തിന് നിർബന്ധിച്ചു അപ്പോഴും ജോലി തനിക്ക് പ്രധാനം ആയതിനാൽ വീട്ടുകാർക്ക് മുന്നിൽ ജസീല തന്റേടി ആയി. ഇതിനിടയിലാണ് സഹപ്രവർത്തകനായ അഭിലാഷിനെ കണ്ടുമുട്ടിയത് പരിചയം പ്രണയമായി മതം വേറെ ആയതിനാൽ വീട്ടുകാരെ അറിയിക്കാതെ 2019 മാർച്ച് ആറിന് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം കൽപ്പറ്റയിൽ വച്ച് 34മതെ വയസ്സ് ജസീല അഭിലാഷിനെ വിവാഹം ചെയ്തു.കൂടുതൽ വാർത്ത അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.

LEAVE A REPLY

Please enter your comment!
Please enter your name here