‘സ്റ്റേജിലൊന്നും പറ്റില്ല, വേണമെങ്കിൽ സ്‌കൂൾ മുറ്റത്ത് രണ്ടു സ്റെപ്പിടാം.!! സോഷ്യൽമീഡിയയിൽ വൈറലായി ഈ രസികൻ വിഡിയോ.!

109

മുതിർന്നുകഴിയുമ്പോൾ ഏറ്റവുമധികം നഷ്ടബോധം തോന്നുന്ന ഒന്നാണ് കുട്ടിക്കാലം. പ്രത്യേകിച്ച് സ്‌കൂൾ. അതിനാൽ തന്നെ ആ സ്‌കൂൾ ജീവിതത്തെക്കുറിച്ച് നല്ല ഓർമ്മകൾ മാത്രം മനസ്സിൽ കാത്തുസൂക്ഷിക്കുന്നവരാണ് അധികവും. പ്രത്യേകിച്ച് ആഘോഷങ്ങളും ആനുവൽ ഡേയുമൊക്കെ.

ആ ഓർമ്മകളിലേക്ക് ഒരു മടക്ക യാത്ര സമ്മാനിക്കുകയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റയൊരു വിഡിയോ. സ്‌കൂളിൽ കലോത്സവം നടക്കുകയാണ്. വലിയ ശബ്ദത്തിൽ പാട്ടും വെച്ചിട്ടുണ്ട്. വേദിക്ക് പുറത്ത് സ്‌കൂൾ അങ്കണത്തിൽ നിന്ന് പാട്ടിനൊപ്പം തകർപ്പൻ ചുവടുവയ്ക്കുകയാണ് ഒരു മിടുക്കി.

സ്‌കൂൾ യൂണിഫോമിൽ ചടുലമായ ചുവടുകളുമായി ചിരിയും പടർത്തുന്നുണ്ട്. ഒടുവിൽ സഹോദരി വന്നു വിളിച്ചപ്പോൾ ഡാൻസ് കളിച്ചിരുന്നതിനെ ഒരു ആവേശമങ്ങ് നഷ്ടമായി പിണങ്ങിയിരിക്കുകയാണ് കക്ഷി. വളരെ രസകരമാണ് ഈ വിഡിയോ.

LEAVE A REPLY

Please enter your comment!
Please enter your name here