
മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സൗഹൃദത്തിന് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. നായകളും പൂച്ചകളും ഒക്കെ മനുഷ്യരുടെ അടുത്ത സുഹൃത്തുക്കളാണ്. പലപ്പോഴും കൂടെപ്പിറപ്പുകളെ പോലെയോ മക്കളെ പോലെയോ ആണ് വളർത്തു മൃഗങ്ങളെ മനുഷ്യർ പരിപാലിക്കുന്നത്.
മൃഗങ്ങളെയും മറ്റ് ജീവജാലങ്ങളേയും പറ്റിയുള്ള ഇത്തരം കൗതുകമുണർത്തുന്ന വിഡിയോകളൊക്കെ വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. മനുഷ്യരും ഈ മൃഗങ്ങളും തമ്മിൽ ഗാഢമായ സൗഹൃദവും പലപ്പോഴും ഉടലെടുക്കാറുണ്ട്.
എന്നാൽ കടുവയെ പോലുള്ള വന്യ മൃഗങ്ങളുമായുള്ള ചില മനുഷ്യരുടെ അടുപ്പം പലപ്പോഴും വലിയ അത്ഭുതത്തോടെയേ കണ്ടിരിക്കാൻ കഴിയൂ. ഇപ്പോൾ അത്തരത്തിലൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
ഒരു യുവാവ് കടുവയുടെ കാല് മസാജ് ചെയ്യുന്നതും പിന്നീട് ചുംബിക്കുന്നതുമാണ് വിഡിയോയിലുള്ളത്. ശ്വാസം അടക്കിപ്പിടിച്ചു മാത്രമേ ഈ വിഡിയോ കാണാൻ കഴിയൂ.