Viral Video: ‘ഞാനിനി ഒരിക്കലും ചെയ്യില്ല, പിണങ്ങല്ലേ ടീച്ചറേ…ഉമ്മ’; മനോഹരം ഈ വീഡിയോ

113

അധ്യാപനം എന്നത്‌ ഏറ്റവും കൂടുതല്‍ ആസ്വദിക്കാന്‍ കഴിയുന്ന മേഖല തന്നെയാണ്‌. ഓരോ ആളുകളും ഒട്ടേറെ മോഹിച്ചുതന്നെയാണ്‌ ഈ മേഖലയിലേക്ക്‌ എത്തുന്നത്‌. കൊച്ചു കുട്ടികളില്‍ മുതല്‍ തുടങ്ങുന്നു. കുറുമ്പുകള്‍ കാണിക്കാത്ത കുട്ടികള്‍ ക്ലാസ്സില്‍ ഉണ്ടെങ്കില്‍ അത്‌ വിരളമായിരിക്കും. കുറുമ്പുകള്‍ കാണിക്കുന്ന കുരുന്നുകളെ പഠനത്തിലേക്ക്‌ കൊണ്ടുവരുന്നത്‌ തന്നെയാണ്‌ അധ്യാപകരെ സംബന്ധിച്ചുള്ള ഏറ്റവും വലിയ ടാസ്‌കും. അടിക്കാതെയും വഴുക്കുകള്‍ പറയാതെയും എല്ലാം കുരുന്നുകളെ പഠനത്തിലേക്ക്‌ കൊടുവരാണ്‌ പഠിച്ച പണി പതിനെട്ടും ചെയ്യുന്ന ആളുകള്‍ ആണ്‌ അധ്യാപകര്‍.

ചിലപ്പോള്‍ കണ്ണുരുട്ടി കാണിച്ച്‌ പേടിപ്പിക്കും, പാട്ട്‌ പാടി കൊടുക്കും, തമാശകള്‍ പറയും, കഥകള്‍ പറഞ്ഞു കൊടുക്കും. എന്നാല്‍ ചിലപ്പോള്‍ ഇങ്ങനെ ഒക്കെ കാണിക്കേണ്ടി വരും തങ്ങളുടെ കുരുന്നു വിദ്യാര്‍ഥികള്‍ നേരെയാകാന്‍. അത്തരത്തില്‍ ഉള്ള ഒരു വീഡിയോ ആണ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്‌. ക്ലാസില്‍ വികൃതി കാണിക്കുന്ന കൂട്ടി, കുട്ടിയോട്‌ പിണങ്ങി മാറി മിണ്ടാതെ ഇരിക്കുന്ന ടീച്ചര്‍… തന്റെ പ്രിയ അധ്യാപികയുടെ വഴക്ക്‌ മാറാന്‍ കെഞ്ചുകയാണ്‌ കുരുന്ന്‌.

താന്‍ ഇനിയൊരിക്കലും തെറ്റ്‌ ആവര്‍ത്തിക്കില്ല എന്ന്‌ കൂട്ടി പറയുന്നുണ്ട്‌. ‘ നീ ചെയ്യില്ല ചെയ്യില്ല എന്ന്‌ പറഞ്ഞു വീണ്ടും വീണ്ടും തെറ്റ്‌ ആവര്‍ത്തിക്കുകയാണ്‌. ഇനി ഞാന്‍ നിന്നോട്‌ മിണ്ടില്ല എന്നായി അധ്യാപിക… എന്നാല്‍ ഇനിയൊരിക്കലും ഞാന്‍ ആവര്‍ത്തിക്കില്ല എന്ന്‌ പറയുകയാണ്‌ കൂട്ടി. അവസാനം അധ്യാപികയുടെ പിണക്കം മാറാന്‍ കൂട്ടി കവിളില്‍ ഉമ്മ വെക്കുന്നതും കാണാം. നിമിഷ നേരങ്ങള്‍ കൊണ്ടാണ്‌ വീഡിയോ വൈറല്‍ ആയി മാറിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here