സ്റ്റൈലിഷ് മേക്കോവറിൽ ഞെട്ടിച്ച് നടി കൃഷ്ണ പ്രഭ.. – ഫോട്ടോസ് വൈറൽ

50

നൃത്ത രംഗത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് ഇന്ന് മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട നടിയും നടത്തുകയുമായി തിളങ്ങിനിൽക്കുന്ന താരമാണ് കൃഷ്ണപ്രഭ. 2008 തിയേറ്ററുകളിൽ എത്തിയ ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മാടമ്പി എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണപ്രഭയെ മലയാള സിനിമ പ്രേക്ഷകർ സ്വീകരിച്ചു തുടങ്ങുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു. ജിത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിൽ കൃഷ്ണപ്രഭാ അവതരിപ്പിച്ച മോളി കുട്ടി എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

2009 ലെ ഏറ്റവും മികച്ച വനിതാ കോമഡി അഭിനേതാവായി ജേഴ്സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡ് കരസ്ഥമാക്കിയ താരമാണ് നടി കൃഷ്ണപ്രഭ. മിനിസ്ക്രീം പരമ്പരകളിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. വളരെ ചെറുപ്പകാലം മുതലേ കലാരംഗത്ത് വളരെ സജീവമായ താരമാണ് കൃഷ്ണപ്രഭ. മോഹിനിയാട്ടം കുച്ചുപ്പുടി നാടകം മാർഗങ്ങളിൽ എന്നിവയിലെല്ലാം താരം പ്രാവീണ്യം നേടിയിട്ടുണ്ട്. തന്റെ മൂന്നാമത്തെ വയസ്സിൽ കലാമണ്ഡലം സുഗന്ധിയുടെ ശിക്ഷണത്തിലാണ് കൃഷ്ണപ്രഭ നൃത്തം അഭ്യസിച്ചു തുടങ്ങുന്നത്.

ഭാരതീയനാട്ടത്തിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിച്ച താരമാണ് കൃഷ്ണ പ്രഭ. നിരവധി സ്റ്റേജുകളിലും അവാർഡ് നിശകളിലും എല്ലാം ചടുല നൃത്ത ചുവടുകളും ആയി പ്രേക്ഷകരെ ത്രസിപ്പിക്കുന്ന താരമാണ് കൃഷ്ണപ്രഭ. സംസ്ഥാന യുവജനോത്സവം വേദികളിൽ നിരവധി പുരസ്കാരങ്ങളും താരം നേടി. മനോജ് ഗിന്നസിന്റെ കൊച്ചിൻ നവോദയ കൃഷ്ണപ്രഭ കോമഡി രംഗത്തേക്ക് കടന്നുവരുന്നത്.

സൈബർ ഇടങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരുള്ള താരം പങ്കുവെക്കുന്ന വിശേഷങ്ങൾക്കെല്ലാം തന്നെ വളരെ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. കൃഷ്ണപ്രഭ പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും പതിവുപോലെ വൈറലായി മാറിയിരിക്കുകയാണ്. മാസ്സ് ബുക്കിൽ താരം പങ്കുവെച്ച ഏറ്റവും പുതിയ കിടിലൻ ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ കണ്ടു നോക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here