
അടുത്തിടെ പുറത്തിറങ്ങിയ ചില ഫോട്ടോഷൂട്ടുകളിലൂടെയും, ഹോളിവൗണ്ട് എന്ന ചിത്രത്തിലെ ട്രെയിലറിലൂടെയും വൈറലായ താരമാണ് ജാനകി സുധീർ. മോഡലും നടിയും ആയ ജാനകി വളരെയധികം ഗ്ലാമറസ് ആയാണ് ഫോട്ടോഷോട്ടുകളിൽ പ്രത്യക്ഷപ്പെടാറ്. നല്ലൊരു ശതമാനം ആരാധകരുള്ള ജാനകി ഹോളിവൗണ്ട് ചിത്രത്തിൽ അഭിനയിച്ചതിന് കുറെ വിവാദങ്ങൾക്കും വഴി വച്ചു. കന്യാസ്ത്രീയുമായി ചുംബിക്കുന്ന രംഗത്തിനാണ് വിമർശനമെത്തിയത്. ബിഗ് ബോസ് മലയാളം നാലാം സീസണിലെ മത്സരാർത്ഥി കൂടിയായിരുന്നു താരം. ആദ്യ ആഴ്ച തന്നെ പുറത്തു പോകേണ്ടി വന്നുവെങ്കിലും ബിഗ് ബോസിലൂടെ താരത്തിന് നിരവധി ആരാധകരെ ലഭിച്ചു.
മോഡലിങ്ങിനു പുറമേ സിനിമകളിലും സീരിയലുകളിലും ജാനകി സുധീർ അഭിനയിച്ചിട്ടുണ്ട്. ചങ്ക്സ്, ചാണക്യ തന്ത്രം, തീരം, ഒരു എമണ്ടൻ പ്രേമകഥ തുടങ്ങിയ സിനിമകളിലാണ് ജാനകി അഭിനയിച്ചിട്ടുള്ളത്. ഹോട്ട് ഫോട്ടോഷൂട്ട് കളുടെ റാണി എന്നാണ് ജാനകി അറിയപ്പെടുന്നത്. ഹോളിവുഡ് ആണ് ജാനകിയുടെ പുതിയതായി ഇറങ്ങാൻ പോകുന്ന സിനിമ. ജീവിതത്തിലും അഭിനയത്തിലും ശോഭിക്കുക എന്നതാണ് ജാനകിയുടെ ലക്ഷ്യം. തൻറെ പുതിയതായി റിലീസ് ചെയ്യാനിരിക്കുന്ന സിനിമ കണ്ടിട്ട് ഒരിക്കലും ജഡ്ജ് ചെയ്യരുത് എന്നും തൻറെ യഥാർത്ഥ സ്വഭാവം ബിഗ്ബോസിലൂടെ നിങ്ങൾക്ക് അറിയാൻ സാധിക്കും എന്നുമാണ് ജാനകി പറഞ്ഞിരുന്നത്.

ഒമർ ലുലുവിൻറെ സംവിധാനത്തിൽ എത്തിയ ചങ്ക്സ് എന്ന ചിത്രത്തിലൂടെയാണ് ജാനകി സുധീർ വെള്ളിത്തിരയിലെത്തുന്നത്. ദുൽഖർ നായകനായ ഒരു യമണ്ടൻ പ്രേമകഥയിലും ജാനകി വേഷം ഇടുകയും ചെയ്തിട്ടുണ്ട്. അടുത്ത സുഹൃത്തുക്കൾ പോലും ജാനകിയെ ഹോട്ട് ഫോട്ടോഷൂട്ടുകളുടെ റാണി എന്നാണ് വിളിക്കാറുള്ളത്. അതേസമയം സിനിമയിൽ അവസരം കിട്ടാനായി നീ തുണി ഊരുമോ എന്ന് ചോദിച്ചവരോട് വേണമെങ്കിൽ ഞാൻ ചെയ്യും എന്ന് മറുപടി പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിരുന്ന. താരം ഹോളിവൗണ്ട് എന്ന ചിത്രത്തിൽ അഭിനയിച്ചതിൽ ഒരുപാട് വിവാദങ്ങൾക്കും ഇരയായിട്ടുണ്ട്.
















