ശരീര പ്രകൃതിയുടെ പേരിലും നിറത്തിന്‍റെ പേരിലുമൊക്കെ പരിഹാസങ്ങളും അപമാനങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന നിരവധിപേരുണ്ട്. പലർക്കും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുള്ള അനുഭവങ്ങൾ സോഷ്യൽമീഡിയയിലൂടെ പങ്കുവയ്ക്കുന്ന പ്രവണത അടുത്തിടെയായി നാം കാണാറുണ്ട്.
കക്ഷി അമ്മിണിപിള്ള എന്ന സിനിമയിൽ അഭിനയിച്ച ഫറ ഷിബ്‍ല മുമ്പ് താൻ നേരിട്ട ബോഡി ഷെയിമിങിനെ കുറിച്ചൊക്കെ അടുത്തിടെ ചില അഭിമുഖങ്ങളിൽ തുറന്നുപറഞ്ഞിട്ടുള്ളൊരാളാണ്. ഇപ്പോഴിതാ താരത്തിന്‍റെ പുത്തൻ മേക്കോവർ ചിത്രങ്ങള്‍ സോഷ്യൽമീഡിയ ലോകത്ത് വൈറലാണ്.
ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കക്ഷി: അമ്മിണിപ്പിള്ള”യിൽ പ്ലസ് സൈസ് നായികയായാണ് ഷിബ്‍ല എത്തിയിരുന്നത്. കാന്തിയെന്ന പേരിലാണ് നടി സിനിമയിൽ അഭിനയിച്ചത്. സിനിമയ്ക്കുവേണ്ടി 68 കിലോയിൽ നിന്നും 85 കിലോയിലേക്കും തിരിച്ച് വീണ്ടും 63 കിലോയിലേക്കും ഷിബ്‍ല നടത്തിയ മേക്കോവർ സിനിമയിറങ്ങിയപ്പോള്‍ വലിയ ചർച്ചയായിരുന്നു.

കൗമാരകാലത്തൊക്കെ തന്‍റെ ശരീര പ്രകൃതി മൂലം നേരിട്ട ബോഡി ഷെയിമിങ്ങിനെ കുറിച്ചൊക്കെ സിനിമയിറങ്ങിയ ശേഷം ഷിബ്‍ല തുറന്നുപറഞ്ഞിട്ടുമുണ്ട്. ഇൻസ്റ്റഗ്രാം പേജിലൂടെ ഇടയ്ക്കിടെ മേക്കോവർ ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്.
ഹിന്ദിയിലും തമിഴിലും മാത്രമല്ല മലയാളത്തിലും ഇതാ പ്ലസ്സ് സൈസ് നായികയെന്ന് പറഞ്ഞായിരുന്നു ഷിബ്‍ലയുടെ മേക്കോവർ വിശേഷങ്ങൾ സിനിമയിറങ്ങിയ സമയത്ത് സോഷ്യൽമീഡിയയിലൊക്കെ വൈറലായിരുന്നത്.
കക്ഷി അമ്മിണിപിള്ളയ്ക്ക് ശേഷം സേഫ് എന്ന സിനിമയിലും ഷിബ്‍ല അഭിനയിച്ചു. മുപ്പതിനായിരത്തിലേറെ ഇൻസ്റ്റ ഫോളോവേഴ്സാണ് ഷിബ്‍ലയ്ക്കുള്ളത്.






















