അപസ്മാരം മൂലം നിലത്ത് വീണ് സ്വയം തലയിടിപ്പിക്കുന്ന യുവതിയെ, ഓടിയെത്തി പരുക്കേൽക്കാതെ സംരക്ഷിച്ച് വളർത്തുനായ- വീഡിയോ

124

പൊതുവെ മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്താണ് നായ. ചിലപ്പോൾ വിശ്വസിക്കാനാത്ത കാര്യങ്ങൾ കാണിച്ച് നമ്മളെയെല്ലാം അത്ഭുതപ്പെടുത്തും അവ.പലപ്പോഴും മാനസിക സംഘർഷം കുറയ്ക്കാനും ഒറ്റപ്പെടലിൽ നിന്നും രക്ഷനേടാനും പലപ്പോഴും വളർത്തുമൃഗങ്ങൾ സഹായകരമാകാറുണ്ട്. നിങ്ങൾക്ക് ഒരു വളർത്തുമൃഗമുണ്ടെങ്കിൽ, അവയുടെ നിരുപാധികമായ സ്നേഹത്തെക്കുറിച്ച് തീർച്ചയായും അറിയാമായിരിക്കും.

ഇപ്പോഴിതാ,വളരെ അവസരോചിതമായ പ്രവർത്തനത്തിലൂടെ കൈയടി നേടിയിരിക്കുകയാണ് ഒരു നായ.രോഗം മൂർച്ഛിച്ച് നിലത്ത് വീണ് സ്വയം തലയിടിപ്പിക്കുന്ന യുവതിയെ സംരക്ഷിക്കുകയാണ് വിഡിയോയിൽ.ഫിഗൻ എന്ന ട്വിറ്റർ അക്കൗണ്ടിൽ പങ്കിട്ട വിഡിയോയ്ക്ക് 4 ദശലക്ഷത്തിലധികം വ്യൂസുണ്ട്. ഇപ്പോൾ വൈറലായ വിഡിയോയിൽ, ഒരു സ്ത്രീക്ക് അപസ്മാരം പിടിപെടുന്നത് കാണാം.

അവർ കുഴഞ്ഞുവീഴുകയും തല നിലത്ത് ഇട്ട് അടിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഇത് ഉണ്ടാക്കുന്ന അപകടം മനസ്സിലാക്കിയ നായ ആദ്യം സ്ത്രീയെ തടയാൻ ശ്രമിക്കുന്നു. അത് ഗുണകരമാകുന്നില്ലെന്ന് കണ്ടപ്പോൾ ഉടമയുടെ തലയ്ക്ക് താഴെയായി ഒരു തലയണയായി കിടക്കുകയാണ് നായ. അങ്ങനെ യുവതി ഗുരുതരമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.

പരിശീലനത്തിന്റെ ഭാഗമായാണ് വിഡിയോ പകർത്തിയത്. ഈ നയാ ഒരു സർവീസ് ഡോഗ് ആണ്. അതായത്, ശാരീരിക പരിമിതകളോ അസുഖങ്ങളോ ഉള്ള ആളുകൾക്ക് തുണയാകാനായി പ്രത്യേകം പരിശീലനം ലഭിക്കുന്ന നായ്ക്കളാണ് ഇവ.

LEAVE A REPLY

Please enter your comment!
Please enter your name here