സമൂഹമാധ്യമങ്ങളിൽ ഓരോ ദിവസവും നിരവധി വിഡിയോകളാണ് ശ്രദ്ധേയമായി മാറുന്നത്. ഫോണിൽ ഏറെ സമയം ചിലവഴിക്കുന്നത് കൊണ്ട് തന്നെ മനസ്സിന് സന്തോഷം നൽകുന്ന ഹൃദ്യമായ വിഡിയോകളാണ് ആളുകൾ സമൂഹമാധ്യമങ്ങളിൽ കാണാനും പങ്കുവെയ്ക്കാനും ആഗ്രഹിക്കുന്നത്. ഇപ്പോൾ ഒരമ്മയുടെയും കുഞ്ഞിന്റെയും വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.
ഈ അമ്മ തന്റെ കുഞ്ഞിനെ സൈക്കിളിൽ കൊണ്ട് പോവാൻ സ്വീകരിച്ചിരിക്കുന്ന മാർഗമാണ് വിഡിയോയെ ശ്രദ്ധേയമാക്കുന്നത്. സൈക്കിളിൽ കുഞ്ഞിനായി അമ്മ കസേരയിൽ പിൻസീറ്റ് ഒരുക്കിയിരിക്കുകയാണ്. സൈക്കിളിന്റെ പിൻഭാഗത്തുള്ള പ്രത്യേക കസേരയില്‍ കുഞ്ഞിനെ ഇരുത്തിയാണ് അമ്മ സൈക്കിൾ ചവിട്ടുന്നത്. ചെറിയ പ്ലാസ്റ്റിക് കസേരയാണ് സീറ്റായി ഉപയോഗിച്ചിരിക്കുന്നത്.
വളരെ സൗകര്യത്തോടെ സൈക്കിൾ യാത്ര ആസ്വദിക്കുകയാണ് അമ്മയും കുഞ്ഞും. സന്തോഷത്തോടെ കുഞ്ഞ് പിറകിലിരിക്കുന്നതും വിഡിയോയിൽ കാണാം. പ്രശസ്‌തമായ ആർപിജി ഗ്രൂപ്പിന്റെ ചെയർമാനായ ഹർഷ് ഗോയെങ്കയാണ് ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. “തന്റെ കുഞ്ഞിന് വേണ്ടി ഒരമ്മയ്ക്ക് ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ല” എന്ന കുറിപ്പോടെയാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
What a mother won’t do for her child 🥰🥰🥰 @ankidurg pic.twitter.com/TZWjHWAguS
— Harsh Goenka (@hvgoenka) September 26, 2022