ഈ അനിയത്തിയുടെയും ചേട്ടൻ്റെയും പാട്ട് എന്തായാലും നിങ്ങളെ ചിരിപ്പിക്കും; വീഡിയോ.!!

108

രസകരമായ പലതരം വീഡിയോകളാണ് ദിവസവും നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ കാണാറുള്ളത്. ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന ഇത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. പലപ്പോഴും കുട്ടികളുടെ വീഡിയോകള്‍ക്ക് വളരെയധികം സ്വീകാര്യത ലഭിക്കാറുണ്ട്. അവരുടെ ചോദ്യങ്ങളും പാട്ടും കളികളുമൊക്കെ ആയിരിക്കാം കാഴ്ചക്കാരുടെ ഹൃദയം കീഴടക്കുന്നത്. ആരും അറിയാതെ പോകുന്ന നിരവധി കഴിവുകളുള്ള കുട്ടികളും സോഷ്യല്‍ മീഡിയയിലൂടെ വേഗത്തില്‍ പ്രശസ്തരാകാറുണ്ട്.

ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്. അടിപൊളിയായി പാട്ട് പാടുന്ന ഒരു സഹോദരനും സഹോദരിയുമാണ് വീഡിയോയിലെ താരങ്ങള്‍. ചേട്ടന്‍ പാടുന്ന പാടിന്റെ ബാക്കി പാടുന്ന അനിയത്തി കുട്ടിയാണ് വീഡിയോയിലെ താരം. കുഞ്ഞാറ്റയും ഉണ്ണിക്കുട്ടനുമെന്ന് പേരുള്ള രണ്ട് കുട്ടികളാണ് വീഡിയോയിലുള്ളത്. ചേട്ടന്‍ സന്ധ്യ കണ്ണീരില്‍ എന്തേ… എന്ന് പാടുമ്പോള്‍ അതിന്റെ ബാക്കിയാണ് ആ കൊച്ചു മിടുക്കി പാടാന്‍ ശ്രമിക്കുന്നത്. വരികള്‍ ചേട്ടന്‍ പറഞ്ഞ് പഠിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവള്‍ അതൊന്നും വകവയ്ക്കാതെ അവളുടെ ഇഷ്ടത്തിന് പാടുകയാണ്.

കണ്ണീരില്‍ എന്തേ എന്ന് പാടാന്‍ വീണ്ടും ചേട്ടന്‍ പറയുമ്പോള്‍ ഞാന്‍ പാടാം എന്നാണ് കുഞ്ഞാറ്റ പറയുന്നത്. ചേട്ടന്‍ പാടുന്നത് തെറ്റാണെന്നും ഇങ്ങനെയാണ് പാടുന്നതെന്നും കുഞ്ഞാറ്റ പറയുന്നത് കാഴ്ചക്കാരെ ചിരിപ്പിക്കുന്നുണ്ട്. കുഞ്ഞ് അനുജത്തിയുടെ പാട്ട് കേട്ട് ചേട്ടനും ചിരി വരുന്നതും വീഡിയോയില്‍ കാണാം. sangeetha.saneesh എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ ആണ് വീഡിയോ പുറത്ത് വന്നത്. മുപ്പതിനായിരത്തിലധികം പേരാണ് ഇതുവരെ ഈ വീഡിയോ കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കുട്ടികളെ അഭിനന്ദിച്ച് കമന്റുകളും ഇട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here