`ഹോട്ട് ലുക്കിൽ അശ്വതി നായർ ’ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചു താരം – ഫോട്ടോസ് വൈറൽ

573

മലയാളം ടെലിവിഷൻ പരമ്പരകളിൽ റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു ഹാസ്യ പരമ്പരയാണ് ഫ്ലാവേഴ്സ് ചാനലിലെ ഉപ്പും മുളകും. അതിന്റെ രണ്ടാം സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ സീസൺ ടെലിവിഷൻ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. അതിൽ മുടിയൻ എന്ന കഥാപാത്രത്തിന്റെ കടുത്ത ആരാധികയായി ആദ്യ സീസണിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പൂജ ജയറാം എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്.

അതിൽ ലച്ചു എന്ന കഥാപാത്രം അവതരിപ്പിച്ച് ജൂഹി പിന്മാറിയപ്പോൾ റേറ്റിംഗ് കുത്തനെ ഇടിഞ്ഞപ്പോൾ കൊണ്ടുവന്ന കഥാപാത്രമായിരുന്നു പൂജ ജയറാം. അവതാരകയായ അശ്വതി എസ് നായർ ആയിരുന്നു ആ റോളിൽ അഭിനയിച്ചത്. ആദ്യം ജൂഹിക്ക് പകരം ലച്ചുവിനെ അവതരിപ്പിക്കാൻ വന്നയാളായിരിക്കുമെന്ന് ഒരു അഭ്യൂഹം ഉണ്ടായിരുന്നു. പക്ഷേ മുടിയന്റെ ആരാധികയായുള്ള ആ റോൾ അശ്വതി അതി ഗംഭീരമായി ചെയ്ത ഒരുപാട് ആരാധകരെ സ്വന്തമാക്കുകയും ചെയ്തു.

രണ്ടാം സീസണിൽ അങ്ങനെയൊരു കഥാപാത്രമില്ലെങ്കിലും അശ്വതി ആദ്യം തന്നെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. നിരവധി ഷോകളിലും പരമ്പരകളിലും അശ്വതി പിന്നീട് ഭാഗമായി. ഇപ്പോൾ കൗമദി ചാനലിൽ ലേഡീസ് റൂം എന്ന കോമഡി സീരിയലിലാണ് അശ്വതി അഭിനയിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും ഒരുപാട് ആരാധകരുണ്ട് അശ്വതിക്ക്.

ഇപ്പോഴിതാ മുന്നാറിലെ ഹിൽ സ്റ്റേഷനിലെ ഒരു റിസോർട്ടിൽ സമയം ചിലവഴിച്ചതിന്റെ ഫോട്ടോസ് ആരാധകരുമായി പങ്കിട്ടിരിക്കുകയാണ് അശ്വതി. ഹോട്ട് ലുക്കിലാണ് ചിത്രങ്ങളിൽ അശ്വതിയെ ആരാധകർക്ക് കാണാൻ സാധിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here