35 വയസ്സ് കാരനെ രക്ഷിക്കാൻ ഈ ഏഴാം ക്ലാസുകാരൻ കാണിച്ച സാഹസികത !!! മുങ്ങി താഴുന്ന മുപ്പത്തി അഞ്ചു വയസുകാരനെ രക്ഷിക്കാൻ ഈ ഏഴാം ക്ലാസുകാരൻ കാണിച്ച സാഹസികത.അഭിനന്ദനം കൊണ്ട് മൂടി ഒരു നാട്.വെള്ളത്തി മുങ്ങി താഴുക ആയിരുന്ന മുപ്പത്തി അഞ്ചു വയസ്സ് ഉള്ള യുവാവിന് ഏഴാം ക്‌ളാസുകാരൻറെ സാഹസിക പ്രയത്നത്തിൽ പുതുജീവൻ.

പൂന്നൂർ പുഴയിൽ മുങ്ങി താഴുന്ന സിദ്ധീഖ് എന്ന മുപ്പത്തി അഞ്ചു വയസുകാരനാണ് മുഹമ്മദ് അദ്‌നാൻ എന്ന ഏഴാം ക്‌ളാസുകാരൻ ജീവിതത്തിന്റെ കരയിലേക്ക് പിടിച്ചു അടുപ്പിച്ചത്.കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു സംഭവം.പൂനൂർ പുഴയിലെ എറിഞ്ഞോണ കുളിക്കടവിൽ അഞ്ചു മീറ്ററോളം ആഴത്തിൽ മുങ്ങി പോയ സിദ്ധീഖിനെ പന്ത്രണ്ടു വയസ്സ് ഉള്ള അദ്നാൻ പുഴയിൽ ചാടി രക്ഷിക്കുക ആയിരുന്നു.ഏറെ പാടുപെട്ടാണ് യുവാവിനെ കരക്ക് എത്തിച്ചത്.വിവരമറിഞ്ഞു എത്തിയ നാട്ടുകാർ പ്രഥമ ശുശ്രൂഷ നൽകിയതോടെയാണ് തളർന്നു അവശനായ സിദ്ധീഖ് പഴയ നിലയിൽ ആയത്.
അല്പം വൈകിയിരുന്നു എങ്കിൽ യുവാവിന് ജീവൻ നഷ്ടം ആയിരുന്നു എന്ന് നാട്ടുകാർ പറയുന്നു.എരിഞ്ഞോണ പരേത ആയ അബ്ദുൽ ഗഫൂർ റംല ദമ്പതിമാരുടെ മകനാണ് പരപ്പിന് പോയിൽ രാരോത് ഗവണ്മെന്റ് സ്‌കൂൾ വിദ്യാർത്ഥി ആയ മുഹമ്മദ് അദ്‌നാൻ.35 വയസ്സ് കാരനെ രക്ഷിക്കാൻ ഈ ഏഴാം ക്ലാസുകാരൻ കാണിച്ച സാഹസികത !!!