വഴിയരികിൽ ഭിക്ഷയാചിക്കുന്നവരെ പലരും അവഗണിയ്ക്കുകയാണ് പതിവ് എന്നാൽ ജീവിത പ്രാരാബ്ധങ്ങൾ കൊണ്ട് ഭിക്ഷ യാചിക്കുന്നത് മുതൽ പല പല കരണങ്ങളിലൂടെ ഈ ഗതിയിൽ എത്തപെട്ടവരുമുണ്ട് ഇപ്പോൾ അത്തരത്തിൽ ആശ്ചര്യപ്പെടുത്തുന്ന വാർത്തയാണ് മധ്യപ്രദേശിലെ ഗ്വാളിയാറിൽ നിന്നും എത്തുന്നത് പതിനഞ്ചു വർഷമായി തെരുവിൽ ഭിക്ഷ യാചിച്ചു അലഞ്ഞത് ആരെന്ന് അറിഞ്ഞു അമ്പരന്നിരിക്കുകയാണ് നാട്ടുകാർ കഴിഞ്ഞ ദിവസമാണ് ഞെട്ടിച്ച ആ സംഭവം നടന്നത് 15 വർഷമായി ഗ്വാളിയാറിൽ ഒരു തെരുവിൽ ഒരു ഭിക്ഷക്കാരൻ അലഞ്ഞു നടന്നിരുന്നു താടിയും മുടിയും നീട്ടിവളർത്തി മാനസിക പ്രശമുള്ളതുപോലെ തെരുവിൽ കടലാസ്സ് പിറക്കിയും ഭക്ഷണ അവശിഷ്ടങ്ങൾ കഴിച്ചുമാണ് അയാൾ നടന്നത് ആരെങ്കിലും കൊടുക്കുന്ന ഭക്ഷണമോ എച്ചിലോ തിന്നു ജീവിച്ച അയാൾക്ക് വല്ലപ്പോഴും നാട്ടുകാർ ഭിക്ഷയും നല്കിപ്പോന്നു ഇതിനിടയിലാണ് ഡി എസ് പി മാരായ ര്കനേഷ് സിങ്ങും വിജയ് സിങ്ങും ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയത് അപ്പോഴാണ് വഴിയരികിൽ ഈ ഭിക്ഷക്കാരൻ തണുപ്പ് സഹിക്കാൻ കഴിയാതെ കിടന്നു വിറയ്ക്കുന്നത് കണ്ടത്.

വഴിയരികിൽ കിടക്കുന്ന ഭക്ഷണ പൊതിയിൽ നിന്ന് കഴിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു ഉടനെ പോലീസ് ഓഫീസർമാർ വാഹനം നിർത്തി ഇയാൾക്ക് ജാക്കറ്റ് നൽകി ഈ വേളയിൽ യാചകൻ പൊലീസുകാരെ പേരെടുത്തു വിളിച്ചു ആദ്യം പോലീസുകാർക്ക് ആശ്ചര്യം തോന്നി പിന്നീട് കൂടുതൽ കാര്യങ്ങൾ ചോദിച്ച് അറിഞ്ഞപ്പോഴാണ് തങ്ങളുടെ പഴയ സഹപ്രവർത്തകൻ മനീഷ് മിശ്രയാണ് ഈ ഭിക്ഷക്കാരാണെന്നു പോലീസുകാർക്ക് ബോധ്യമായത് 2005 ൽ മനീഷ് മിശ്രയെ കാണാതാവുകയായിരുന്നു സർവീസിൽ ഉള്ള കാലത്ത് ഷാർപ്പ് ഷൂട്ടറായിരുന്നു ഇദ്ദേഹം. ഡാട്ടിയ ഇസ്പെക്റ്ററായി നിയമിതനായതിന് പിന്നാലെയാണ് ഇദ്ദേഹത്തെ കാണാതായത് അന്ന് കുറെ തിരഞ്ഞെങ്കിലും ഫലം ഇല്ലാതായതിനാൽ അന്വേഷണം അവസാനിപ്പിച്ചു.
ഗ്വാളിയർ ക്രൈം ബ്രാഞ്ചിൽ ഡി എസ് പിയാണ് ടോമാറിപ്പോൾ സർവീസിൽ ഉണ്ടായിരുന്നെങ്കിൽ മനീഷ് മിശ്രയും ഡി എസ്‌പി റാങ്കിൽ എത്തുമായിരുന്നു. പോലീസ് ഓഫീസർമാർ മനീഷിനെ ഒരു അഗതി മന്ദിരത്തിൽ എത്തിച്ചു ഇവിടെ ചികിത്സയിലാണ് ഇദ്ദേഹം ഇപ്പോൾ. നല്ല ഒറ്റക്കാരനും ഷാർപ്പ് ഷൂട്ടറുമായിരുന്ന മനീഷ് 1999 ലാണ് പോലീസിൽ ചേർന്നതെന്ന് ഡി എസ്പിമാർ ഓർത്തെടുത്തു കുറത്തക്ക വർഷങ്ങൾക്ക് ശേഷമാണ് മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങിയത് കുടുബം ചികിൽസിച്ചിരുന്നു അതിനിടയിലാണ് കാണാതായത് മനീഷിനെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സാധിക്കുമെന്നാണ് ഡി എസ്പിമാരുടെ പ്രതീക്ഷ.