14ആം വയസിൽ വിവാഹം 10 പോലും പൂര്‍ത്തിയാക്കാത്ത സ്ത്രീ ഇന്ന് അവരുടെ പേര് കേട്ടാൽ മുംബൈ നഗരം വിറക്കും

56

പലരും ജീവിതത്തിൽ കഷ്ടപ്പാടുകൾ ഉണ്ടാകുമ്പോൾ പലപ്പോഴും വിധിയെ പഴിച്ചും മറ്റുള്ളവരുടെ പുറത്ത് കുറ്റം ചാരിയും രക്ഷപ്പെടാൻ ശ്രമിക്കാറുണ്ട് എന്നാൽ അപൂർവ്വം ചിലർ അത്തരം പരാചയങ്ങളിൽ സ്വയം പരിതപിച്ച് സമയം കളയാറില്ല മറിച്ച് അവർ അവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ആയി കഠിനമായി പരിശ്രമിക്കുന്നു മുംബൈയുടെ ലേഡി സിംഗം എന്നറിയപ്പെടുന്ന എൻ അംബിക അത്തരമൊരു ധീര ആയ സ്ത്രീയാണ് ജീവിതത്തിലെ ഓരോ പരാജയങ്ങളെയും മറികടന്ന് അവർ വിജയം വരിച്ചു അതിന് അവരെ സഹായിച്ചതോ അവരുടെ ഭർത്താവ് അംബികയ്ക്ക് വെറും 14 വയസ്സ് പ്രായമുള്ളപ്പോഴാണ് തമിഴ്നാട്ടിലെ ദിണ്ടിഗല്ലിലെ ഒരു പോലീസ് കോൺസ്റ്റബിളുമായുള്ള അവളുടെ വിവാഹം നടന്നത് കളിച്ചു നടക്കേണ്ട പ്രായത്തിൽ തന്നെ വീട്ടിലെ ചുമതലകൾ ഏറ്റെടുക്കാൻ അവൾ നിർബന്ധിതയായി.

പതിനെട്ടാം വയസ്സിൽ ഐഗൻ, നിഹാരിക രണ്ടു പെൺകുട്ടികളുടെ അമ്മയായി അവൾ അംബികയുടെ ഭർത്താവ് തമിഴ്നാട് ഗവൺമെന്റിലെ ഒരു പോലീസ് കോൺസ്റ്റബിൾ ആയിരുന്നു ഒരു വീട്ടമ്മയായി സമയം തള്ളി നീക്കുമ്പോഴും ജീവിതത്തിൽ എന്തെങ്കിലും ആയിത്തീരണമെന്ന് അവൾ ആഗ്രഹിച്ചിരുന്നു ഒരിക്കൽ അദ്ദേഹം ഒരു പരേഡ് പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ അവളെയും കൂടെ കൂട്ടി അതിൽ അവിടുത്തെ ഐ ജി യും ബിജിയും വിശിഷ്ട അതിഥികളായിരുന്നു ബിജിക്കും ഐജിക്കും ലഭിച്ച ആദരവും ബഹുമാനവും അംബികയിൽ മതിപ്പുളവാക്കി വീട്ടിൽ തിരിച്ചെത്തിയപ്പോഴും അവൾ ഭർത്താവിനോട് ചോദിച്ചു

ആരാണ് ഈ ഉദ്യോഗസ്ഥർ അവർക്ക് എന്തിനാണ് ഈ വിഐപി പരിഗണന നൽകുന്നത് ഇത് കേട്ട് ചിരിച്ചു കൊണ്ട് ഭർത്താവ് പറഞ്ഞു അവർ ഉയർന്ന ഐപിഎസ് ഉദ്യോഗസ്ഥർ ആണ് അപ്പോൾ മുതൽ അവൾക്കും ഒരു ഐപിഎസ് ഉദ്യോഗസ്ഥ ആകണം എന്നുള്ള ആഗ്രഹം ഉയർന്നു എന്നാൽ ചെറുപ്പത്തിൽ തന്നെ വിവാഹിതയായ കാരണം അവൾക്ക് എസ് എസ് എൽ സി പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല

എന്നാൽ അവളുടെ ഭർത്താവ് അവളെ പിന്തുണച്ചു എസ് എസ് എൽ സി യും പിന്നീട് വിദൂര പി യു സി യും ബിരുദവും പൂർത്തിയാക്കാൻ അദ്ദേഹം അവളെ ഉപദേശിച്ചു അതനുസരിച് അവൾ അത് പഠിച്ചെടുത്തു കുട്ടികളുടെയും ഭർത്താവിന്റെയും കാര്യങ്ങൾ നോക്കുന്നതിനോടൊപ്പം അവൾ പഠനവും മുന്നോട്ടു കൊണ്ടുപോയി അടുത്ത കടമ്പ സിവിൽ സർവീസ് പരീക്ഷ ആയിരുന്നു അതിനായി ഏറ്റവും അടുത്ത് കോച്ചിങ് ലഭിക്കുന്ന സ്ഥലം അന്വേഷിച്ചു അത് ചെന്നൈയിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ അവളുടെ ഭർത്താവ് അവൾക്ക് അവിടെ താമസ സൗകര്യം ഒരുക്കുകയും അവളുടെ ഐ പി എസ് കോച്ചിങ്ങിനായുള്ള മറ്റെല്ലാ ക്രമീകരണങ്ങളും ചെയ്തു കൊടുക്കുകയും ചെയ്തു അങ്ങനെ ചെന്നൈയിൽ താമസിച്ച് അവർ കോച്ചിങ് ക്ലാസുകളിൽ പങ്കെടുത്തു

എന്നാൽ എത്ര ശ്രമിച്ചിട്ടും അവൾക്ക് അത് നേടിയെടുക്കാൻ ആയില്ല മൂന്നാമത്തെ ശ്രമവും പരാജയപ്പെട്ടപ്പോൾ ഭർത്താവ് അവളെ ആശ്വസിപ്പിക്കുകയും തിരികെ വരാൻ ആവശ്യപ്പെടുകയും ചെയ്തു അപ്പോഴും പിന്മാറാൻ അവൾക്ക് മനസ്സുവന്നില്ല അംബിക ക്ഷമയോടെ പറഞ്ഞു എനിക്ക് ഒരു വർഷം കൂടി തരൂ ഞാൻ വീണ്ടും ശ്രമിക്കും വിജയിച്ചില്ലെങ്കിൽ ഞാൻ തിരിച്ചു വന്ന് ഏതെങ്കിലും സ്കൂളിൽ അധ്യാപികയായി

ജോലി ചെയ്യാം അവളുടെ എല്ലാ ആഗ്രഹങ്ങളും കൂട്ടുനിൽക്കുന്ന ഭർത്താവ് അവളുടെ ഈ ആഗ്രഹത്തിനും സമ്മതം മൂളി അവൾ അതികഠിനമായി പരിശ്രമിച്ചു 2008 ഇൽ ഐ പി എസ് ക്ലിയർ ചെയ്ത ശേഷം അംബിക പരിശീലനം പൂർത്തിയാക്കി പരിശീലനത്തിനിടയിൽ അവളുടെ ബാച്ച് മേറ്റ്സ് അവളുടെ ശ്രദ്ധയെ മാത്രമല്ല അവളുടെ ധൈര്യത്തെയും പ്രശംസിച്ചു

അംബിക ഇപ്പോൾ നോർത്ത് മുംബൈ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആയി പ്രവർത്തിക്കുന്നു നിരവധി സ്ത്രീകൾക്ക് ഒരു മാതൃകയാണ് അംബിക അംബികയുടെ ധൈര്യം മാത്രമല്ല അവളുടെ ഭർത്താവിന്റെ അപാരമായ ത്യാഗവും പിന്തുണയും ക്ഷമയും എടുത്തുപറയേണ്ടതാണ് ജീവിതത്തിൽ തളരാതെ മുന്നോട്ടു പോയ അംബികയെ ഒരു ഭാര്യയുടെ സ്വപ്നം പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ പിന്തുണയും നൽകിയ അംബികയുടെ ഭർത്താവും എല്ലാവർക്കും ഒരു പ്രചോദനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here