സോഷ്യൽ മീഡിയയുടെ ആകെ കയ്യടി നേടുകയാണ് ഇപ്പോൾ ഒരു പത്തു വയസുകാരി. ത്യശൂർ രാമവർമപുരം സ്വദേശിനി ആയ ജോയ് എബ്രഹാമിന്റെ മകൾ ഏയ്ഞ്ചൽ മരിയ എന്ന കൊച്ചു മിടുക്കിയുടെ ധീരത അറിഞ്ഞവർ എല്ലാം ഈ പൊന്നു മോൾക്ക് സലൂട്ട് അടിച്ചു പോകും. ധൈര്യം മാത്രം ഉണ്ടായാൽ പോരാ സമയോചിതവുമായി കൊണ്ട് ഒരു അ പകടത്തെ എങ്ങനെ നേരിടുമെന്ന് കൂടി ഈ കുട്ടി നാട്ടുകാർക്ക് കാണിച്ചു കൊടുത്തു.
ഏയ്ഞ്ചന്റെ വീടിന്റെ ഭാഗത്തിലൂടെയാണ് രാമ വർമ്മ പുരം ഭാഗത്തു നിന്നും ചേറൂർ ഭാഗത്തേക്ക് നീങ്ങുന്ന കനാൽ ഒഴുകുന്നത്. ഇവിടെ കുട്ടികൾ കളിക്കാറുണ്ട് നാലടിയോളം വെള്ളം ഈ കനാലിൽ ഉണ്ട്. ശനി ഉച്ചക്ക് രണ്ടരയോടെ ഈ കുട്ടിയുടെ അയൽവാസി മൂന്നു വയസ്സുകാരൻ കൂട്ടുകാരെ ഒപ്പം കളിക്കുകയായിയിരുന്ന. പീച്ചി ഡാമിൽ നിന്നും വെള്ളം തുറന്നു വിട്ട സമയം ആയതിനാൽ കനാൽ വെള്ളത്തിന് ശക്തമായ ഒഴുക്ക് ഉണ്ടായിരുന്നു ഇത് അറിയാതെ ആയിരുന്നു കുട്ടികളെ കളി ഇതിനു ഇടയിൽ ആ മൂന്നു വയസുകാരൻ വെള്ളത്തിലേക്ക് കളിയ്ക്കാൻ വേണ്ടി ചാടി.
എന്നാൽ ശക്തമായ ഒഴുക്കിൽ പെട്ട് കുട്ടി നില കിട്ടാതെ മുങ്ങിയും പൊങ്ങിയും ഒഴുകി പോവുകയായിരുന്നു.കുട്ടി വെള്ളത്തിൽ വീണത് കണ്ട മറ്റു കുട്ടികളെ കരച്ചിൽ കേട്ട് ഓടി വന്ന ഏയ്ഞ്ചൽ കാണുന്നത് ഒഴുകി പോകുന്ന കുട്ടിയെയാണ് ആ കുട്ടിയെ കണ്ടു പകച്ചു നിൽക്കാനോ കരയാനോ നിൽക്കാതെ ഏയ്ഞ്ചൽ കനാലിൽ ചാടി കൊണ്ട് കുട്ടിയെ രക്ഷിക്കുകയായിരുന്നു.ചാട്ടത്തിൽ ഈ പത്തു വയസുകാരിയുടെ കാലിൽ ചില്ല് കയറി എങ്കിലും വേദന സഹിച്ചു കൊണ്ട് കുട്ടിയെ എടുത്തു കൊണ്ട് നീന്തി കയറുകയായിരുന്നു.