10 ആം ക്ലാസ് വിദ്യാർത്ഥിനിക്ക് താലി ചാർത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കുന്നൂർ സ്വദേശി ക്രിസ്റ്റഫർ ആണ് പോലീസിന്റെ പിടിയിൽ ആയത്. ഒരു വര്ഷം മുമ്പ് നടന്ന താലി ചാർത്തൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ ആണ് വിവരം പുറം ലോകം അറിഞ്ഞത്.
10 ആം ക്ലാസ് വിദ്യാര്ഥിനിയെയാണ് യുവാവ് ക്ഷേത്രത്തിൽ കൊണ്ട് പോയി താലി ചാർത്തിയത്. കഴിഞ്ഞ ദിവസം ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് സുഹൃത്തുക്കൾ മൊബൈൽ ക്യാമെറകളിലൂടെ പകർത്തുകയും ചെയ്തു വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാർ ചേർന്ന് പോലീസിൽ പരാതി നൽകി.
താലി കെട്ടുന്ന വീഡിയോയിലെ യൂണിഫോം തിരിചറിഞ്ഞാണ് സ്കൂളിൽ പോയി അന്വേഷിച്ചത്. ഒരു വര്ഷം മുമ്പാണ് താലി കെട്ടിയത് എന്നാണ് പോലീസിന് ലഭിച്ച വിവരം. തുടർന്നുള്ള അനോഷണത്തിൽ ആണ് പിടിയിൽ ആയത് താലി കെട്ടുന്ന വീഡിയോ യുവാവിന്റെ സുഹൃത്തുക്കൾ തന്നെ ആയിരുന്നു സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.