സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഒരു പെണ്‍കുട്ടി. ആള് നിസ്സാരക്കാരിയല്ല. സ്വന്തം പേരില്‍ റെക്കോര്‍ഡ് പോലും സൃഷ്ടിച്ചിട്ടുണ്ട്. അതും കാലുകള്‍ കൊണ്ട്. പറഞ്ഞു വരുന്നത് ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ കാലുകളുടെ ഉടമയെക്കുറിച്ചാണ്. മാകി കുറിന്‍ എന്നാണ് ഈ പെണ്‍കുട്ടിയുടെ പേര്. പതിനേഴ് വയസ്സാണ് പ്രായം. 135.267 സെന്റീമീറ്ററാണ് മാകിയുടെ കാലുകളുടെ നീളം. ആറടി പത്തിഞ്ച് ഉയരമുണ്ട് മാകിക്ക്. ഏറ്റവും നീളം കൂടിയ കാലുകളുള്ള കൗമാരക്കാരി എന്ന റെക്കോര്‍ഡും മാക്കിയുടെ പേരില്‍ത്തന്നെയാണ്.

മാകിയുടെ ആകെയുള്ള ഉയരത്തിന്റെ അറുപത് ശതമാനവും കാലുകളുടെ നീളമാണ്. എന്നാല്‍ മാകിയുടെ കുടുംബത്തിലാര്‍ക്കും ഈ ഉയരം കിട്ടിയിട്ടില്ല. ലിസിന എന്ന റഷ്യക്കാരിയെ പിന്നിലാക്കിയാണ് ഉയരമുള്ള കാലുകളുടെ റെക്കോര്‍ഡ് മാകി സ്വന്തം പേരിലാക്കിയത്. 132 സെന്റീമിറ്ററാണ് ലിസിനയുടെ ഉയരം.

2018-ലാണ് മാകി തന്റെ കാലുകളുടെ നീളത്തെക്കുറിച്ച് ഗൗരവ്വമായി ചിന്തിച്ചു തുടങ്ങി. പിന്നീടാണ് റെക്കോര്‍ഡിനെക്കുറിച്ച് ചിന്തിച്ചതും അതിനായി അപേക്ഷ സമര്‍പ്പിച്ചതും. എന്തായാലും സമൂഹമാധ്യമങ്ങളിലടക്കം താരമായിരിക്കുകയാണ് മാകി.