സ്ക്കൂൾ യൂണിഫോമിൽ തിളങ്ങി ഗായകർ ഇവരിൽ ആരാണ് സൂപ്പർ

29

മലയാളികളുടെ പ്രിയ ​ഗായകരാണ് വിധുപ്രതാപും റിമി ടോമിയും ജ്യോൽസനയും സിത്താരയും എല്ലാം തന്നെ. നിരവധി ശ്രദ്ധേയമായ ഗാനങ്ങളാണ് ഇവർ മലയാളി ഗാനാസ്വാദകർക്കായി സമ്മാനിച്ചിരിക്കുന്നതും. എന്നാൽ ഇപ്പോൾ സ്കൂൾ യൂണിഫോമിൽ എത്തിയ നാൽവർ സംഘത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സൂപ്പർ 4 സംഗീത റിയാലിറ്റി ഷോയിലെ ശിശുദിന പരിപാടിക്കായാണ് ഇവർ സ്കൂൾ യൂണിഫോമിൽ എത്തുന്നത്. ഇതിനോടകം തന്നെ ഗായകരുടെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് ചുവടെ കമന്റുകളുമായി എത്തിയിരിക്കുന്നത്. കുട്ടികൾ ഏതുക്ലാസ്സിലാണ് പഠിക്കുന്നത്, വിദ്യാർത്ഥികളെല്ലാവരും സൂപ്പറാണ് തുടങ്ങിയ കമന്റുകളാണ് ആരാധകർ ചിത്രങ്ങൾക്ക് നൽകുന്നത്.റിമി ടോമിക്കൊപ്പം സിത്താര കൃഷ്ണകുമാറും, വിധുവുമെല്ലാം തന്നെ ഈ ഈ ചിത്രം തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുകയാണ്. കൂട്ടത്തിൽ റിനിമയുടെ വേഷം കണ്ടാണ് ആരാധകർ ഞെട്ടിയിരിക്കുന്നത് .

യൂണിഫോമിൽ കൂടുതൽ സുന്ദരിയായിരിക്കുന്നത് റിമി എന്നാണ് ആരാധകർ പറയുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here