മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് മീര. നല്ല വിടർന്ന കണ്ണുകളും ഗ്രാമീണത തുളുമ്പുന്ന മുഖവും വശ്യതയാർന്ന ചിരിയും തനി നാടൻ സംസാര രീതിയും ഉള്ള മീരാ മുരളി എന്ന നടിയെ, അവതാരകയെ അറിയാത്ത മലയാളികൾ ചുരുക്കമാണ്.
‘ചില നേരങ്ങളിൽ ചില മനുഷ്യർ’ എന്ന സീരിയലിലൂടെയാണ് മീര പ്രേക്ഷക ശ്രദ്ധ നേടുന്നത്. തുടർന്ന് അനിയത്തി, പൊന്നമ്പിളി എന്നീ ഹിറ്റ് സീരിയലുകളുടെ ഭാഗമായി. ഇരുപതോളം സീരിയലുകളിലും സിനിമകളിലും മിന്നിത്തിളങ്ങിയ താരം ഏറ്റവും ഒടുവിൽ അരുന്ധതി എന്ന മെഗാ സീരിയലിലെ കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഇപ്പോഴിതാ,താരത്തിൻ്റെ വിവാഹ വാർത്തയാണ് പുറത്ത് വരുന്നത്.
മനുശങ്കര്‍ ജി. മേനോൻ ആണ് വരൻ. കലവൂരിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.ചേർത്തല ചക്കരക്കുളം ഗീതാഭവനിൽ പി.എൻ മുരളീധരന്റെയും കെ.കെ ഗീതയുടെയും മകളാണ് മീര. എറണാകുളം സൗത്ത് ചിറ്റൂർ ചെറുപിള്ളിൽ വീട്ടിൽ എം.സി ഗിരിജാവല്ലഭന്റെയും എസ് രാജശ്രീയുടെയും മകനാണ് മനു.വിവാഹ വാർത്തയോടൊപ്പം ബ്രൈഡൽ ഷവർ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
Image.1

Image.2

Image.3

Image.4

Image.5
