വ്യത്യസ്തവും മനോഹരവുമായ നിരവധി ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.
നീലാഞ്ജന ഗോഷ് ദാസ്തിദാർ എന്ന പെൺകുട്ടിയാണ് വീഡിയോയിലെ താരം. കൈയിൽ ബാസ് ഗിത്താറും പിടിച്ച് സിംഫണി എക്സിന്റെ സീ ഓഫ് ലൈസുമായാണ് നീലാഞ്ജന ഗോഷ് ദാസ്തിദാർ എത്തുന്നത്.
വീഡിയോയിലെ പ്രധാന ആകർഷണം നീലാഞ്ജനയുടെ വേഷമാണ്. സാരിയിൽ സുന്ദരിയായി സിംഫണി എക്സിന്റെ സീ ഓഫ് ലൈസുമായി പ്രത്യക്ഷപ്പെടുന്ന നീലാഞ്ജനയുടെ വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
After Mohini Dey, this is another jaw dropping Bengali lady bassist. Sea of lies by Symphony X. Bass Cover by Nilanjana Ghosh Dastidar pic.twitter.com/3yXIymtqqS
— Sashi Wapang (@sashiwapang) October 4, 2020