മലയാള സിനിമയിലെ ക്ലാസിക്കുകളിൽ ഒന്നാണ് 1988 ൽ തിയറ്ററുകളിലെത്തിയ എം. ടി. വാസുദേവൻ നായർ, ഭരതൻ കൂട്ടുക്കെട്ടിൽ പിറന്ന ‘വെെശാലി.’ വർഷങ്ങൾക്ക് ശേഷവും മലയാള സിനിമ പ്രേക്ഷകർ ‘വെെശാലി’യെ നെഞ്ചേറ്റുന്നു, സിനിമയിലെ പാട്ടുകളും വൻ ഹിറ്റാണ്.

ഇപ്പോൾ ഇതാ വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട് ആണ് ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ അങ്ങോളം ഇങ്ങോളം തരംഗമാവുന്നത്. വൈശാലിയിലെ നായകന്റെയും നായികയുടെയും സ്റ്റൈലിൽ ഉള്ള ഫോട്ടോഷൂട്ട് അതും അത് പോലെ ഉള്ള വസ്ത്ര ധാരണ രീതിയിൽ തന്നെ ആയിരുന്നു ഫോട്ടോഷൂട്ട്.

അഭിജിത്തും മായയും ആണ് ഈ ഫോട്ടോഷൂട്ടിനു മുന്നോട്ട് വന്ന മോഡലുകൾ. വസ്ത്രങ്ങൾ ഒരുക്കിയത് സുകേഷ് ആണ്, മേക്കപ്പ് ചെയ്തത് സിമിനി, ഫോട്ടോസ് എടുത്തത് മിഥുൻ സാർക്കരയാണ് മിഥുന്റെ തന്നെയാണ് ആശയവും. തന്റെ പ്രൊഫൈലിൽ തന്നെയാണ് ഇത് പോസ്റ്റ് ചെയ്തിട്ടുള്ളതും. ഒരുപാട് കമൻ്റുകളും ലൈക്കുകളും ഷെയറുകളും ആണ് പോസ്റ്റിനു ലഭിക്കുന്നത്.

എല്ലാവര്ക്കും വളരെ ഇഷ്ടപ്പെടുകയും, വളരെ പോസിറ്റീവ് ആയിട്ടുള്ള കമെന്റുകൾ ആണ് വരുന്നതും. സദാചാരവാദികളുടെ കമെന്റുകൾ ഒന്നും വന്നില്ലല്ലോ എന്നാണു ആളുകൾ പോസ്റ്റിൽ കമന്റ് ഇടുന്നത്. വളരെ മികച്ച ഒരു ക്ലാസ്സ് വർക്ക് തന്നെയാണ് ഇത് എന്ന രീതിയിൽ തന്നെയാണ് എല്ലാ കമ്മെന്റുകളും. സംഭവം ഇതിനോടകം തന്നെ ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും വൈറൽ ആയിട്ടുണ്ട്.

photos


photos

