ഹെൽമറ്റും മാസ്‌കും ഇല്ലാതെ ട്രിപ്പിൾ അടിച്ചു കൊണ്ട് സ്‌കൂട്ടിയിൽ പോകവേ പോലീസിനെ കണ്ടപ്പോ ഉള്ള ഒരു ചേട്ടന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ അയിരുന്നു ഒപ്പം ഉള്ള രണ്ടു പേര് തടി തപ്പിയിട്ടും ഒന്നും അറിയാതെ മാസ് അഭിനയം കാഴ്ച വെച്ച ചേട്ടൻ ആരെന്നു വീഡിയോ കണ്ടവർ എല്ലാം ചോദിച്ചിരുന്നു പിന്നീട് പോലീസ് ഈ ചേട്ടന്റെ അടുത്ത് വന്നു കൊണ്ട് എന്തോ ചോദിക്കുന്നതും വീഡിയോയിൽ കാണാം.പിന്നീട് എന്താകും സംഭവിച്ചത് എന്നും സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്നു .
ഇപ്പോ ഇതാ ആ ചേട്ടൻ ആരെന്നും എന്താണ് പിന്നീട് സംഭവിച്ചത് എന്നും ഉള്ളതാണ് വൈറൽ ആയി മാറുന്നത് കൊല്ലം ആലൂരിലെ മഞ്ഞപ്പാറയിലാണ് സംഭവം നടന്നത് ഇട്ടിവ ഗ്രാമ പഞ്ചായത് അംഗം അഫ്സൽ അൻവർ ഷിബിലി എന്നിവർ ആയിരുന്നു ആ മൂന്നു താരങ്ങൾ ഉച്ചക്ക് ഒന്നരയോടെ റമദാൻ കിറ്റ് വിതരണത്തിന് പോവുകയായിരുന്നു മൂവരും സമീപത്തു ആയതിനാൽ ട്രിപ്പിൾ അടിച്ചു ഹെൽമറ്റോ മാസ്‌കോ എടുത്തതുമില്ല മഞ്ഞപ്പാറ യു പി സ്‌കൂളിന് സമീപമാണ് പോലീസ് ജീപ്പ് കാണുന്നത് ഉടൻ തന്നെ വണ്ടി ഓടിച്ചിരുന്ന ഷിബിലി വാഹനം നിർത്തി.
പിന്നിൽ ഇരുന്ന അഫ്സലും അൻവറും ചാടി ഇറങ്ങി അൻവർ ഓടി രക്ഷപ്പെട്ടു ഷിബിലി വാഹനം ഓടിച്ചു കൊണ്ട് കടന്നു കളഞ്ഞു അഫ്സൽ വാഹനത്തിൽ നിന്നും ഇറങ്ങി മാസ്ക് എടുത്തു ധരിച്ചു പതിയെ തിരിഞ്ഞു നടന്നു ആ നടത്തം ആയിരുന്നു വീഡിയോയുടെ ഹൈലെറ്റ്. പോലീസ് ഇവരെ കണ്ടതിനാൽ തന്നെ ആണ് ജീപ്പ് അഫ്സലിന് അടുത്ത് നിർത്തി വിവരം ചോദിച്ചു വിരട്ടിയത് ഇനി ആവർത്തിക്കരുത് എന്ന് താക്കീത് നൽകി.
ഓടി പോയവരെയും തിരികെ വിളിച്ചു താകീത് ചെയ്തു തങ്ങൾ തെറ്റ് ഏറ്റു പറഞ്ഞു ക്ഷമ പറഞ്ഞു എന്നും പിഴ അടക്കാൻ തയ്യാർ എന്നും അഫ്സൽ പറഞ്ഞിരുന്നു നിയമപരമായി തെറ്റാണു പോലീസ് വാഹനം കണ്ടപ്പോൾ പേടിച്ചു പോയി കാരുണ്യ പ്രവർത്തനം ആയതിനാൽ പിഴ ചുമത്താതെ പോലീസ് വിടുക ആയിരുന്നു എന്ന് അഫ്സൽ പറയുന്നു.