വൈദ്യതി പോസ്റ്റിന് മഞ്ജു വാര്യരുടെ പേര് വരാനുള്ള കാരണം അറിഞ്ഞോ

50

മലയാളികളുടെ മനസ്സില്‍ ഇന്നും വീട്ടിലെ ഒരു അംഗം എന്ന ഇമേജ് നിലനിര്‍ത്തുന്ന നടിയാണ് മഞ്ജുവാര്യര്‍. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ മഞ്ജു ഇന്ന് മലയാളത്തിലെ ലേഡിസൂപ്പര്‍ സ്റ്റാറാണ്. ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്ത താരം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. അത് മഞ്ജു ആരാധകരെ സംബന്ധിച്ച് ആഹ്‌ളാദത്തിന്റെ നിമിഷങ്ങളായിരുന്നു. റോഷന്‍ ആഡ്രൂസ് ചിത്രം ഹൗ ഓള്‍ഡ് ആര്‍ യൂവിലൂടെ തന്റെ തിരിച്ച് വരവ് ഗംഭീരമാക്കിയപ്പോള്‍ പ്രേക്ഷകര്‍ അതിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

എന്നാൽ ഇപ്പോൾ വൈദ്യുതി പോസ്റ്റില്‍ മഞ്ജു വാര്യരുടെ പേര് വന്നതിന് പിന്നില്‍ ഉള്ള കരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മഞ്ജു വാര്യരുടെ പേര് വൈദ്യുതി പോസ്റ്റില്‍ വന്നതിന് പിന്നില്‍ ലളിതമായ ഒരു കാരണം മാത്രമേയുള്ളൂ. ഒരു നടിയുടെ പേര്എന്നിരുന്നാലും പോസ്റ്റില്‍ കാണുമ്പോള്‍ ആരാധകര്‍ക്ക് കൗതുകം തന്നെയാണ്. മഞ്ജു വാര്യരുടെ പേര് ചേര്‍പ്പ് പുള്ളയിലെ ട്രാന്‍സ്‌ഫോമറിലെ എബി (എയര്‍ ബ്ലാസ്റ്റര്‍ സര്‍ക്കിള്‍ ബ്രേക്കര്‍) സ്വിച്ചില്‍ ആണ് ഉള്ളത്.

ട്രാന്‍സ്‌ഫോമറിന് മഞ്ജുവിന്റെ പേര് വരാന്‍ പ്രധാന കാരണമായിരിക്കുന്നത് നടിയുടെ വീടിന് തൊട്ടടുത്തതായതുകൊണ്ടാണ്. ഇത്തരത്തില്‍ പ്രശസ്തരുടെ പേരുകളിലുള്ള ഒരുപാട് സ്വിച്ചുകള്‍ മഞ്ജുവിന്റെ പേരില്‍ മാത്രമല്ല, വേറെയുമുണ്ടെന്ന് അവിടത്തെ ജീവനക്കാര്‍ തന്നെ അവകാശപ്പെടുന്നു. മഞ്ജുവിന്റെ പേരില്‍ സ്വന്തമായി വൈദ്യുതി പോസ്റ്റ് സിനിമാഭിനയത്തിനൊപ്പം സാമൂഹിക കാര്യങ്ങളിലും നിരന്തരം ഇടപെടുന്നത് കൊണ്ടാവുമോ വന്നത് എന്ന സന്ദേഹമായിരുന്നു ചിലര്‍ക്ക്.

എന്നാല്‍ തന്റെ വീണ്ടുമുള്ള മടങ്ങി വരവില്‍ ടെറസ് കൃഷിയെയും മറ്റും പ്രോത്സാഹിപ്പിച്ച മഞ്ജു ജനകീയ പ്രവൃത്തികളില്‍ അത്രയ്‌ക്കൊന്നും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല. മഞ്ജുവിന് സാമൂഹിക പ്രവര്‍ത്തനങ്ങളിലൊന്നും ഏര്‍പ്പെടാന്‍ ഒട്ടും നേരമില്ലെന്നാണ് നടിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. 2021 ലേക്ക് മഞ്ജു എട്ടോളം സിനിമകളാണ് കരാറ് ചെയ്തിരിയ്ക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഏറെ പ്രതീക്ഷയോടെ മഞ്ജു കാത്തിരിയ്ക്കുന്ന മമ്മൂട്ടിയുടെ ദ പ്രൈസ്റ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. കൊവിഡ് പശ്ചാത്തലത്തില്‍ രണ്ട് സിനിമകള്‍ ചിത്രീകരണം പൂര്‍ത്തിയായിട്ടും റിലീസ് തടസ്സപ്പെട്ടു നില്‍ക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here