സോഷ്യൽ മീഡിയയിൽ കഴിഞ്ഞ മാർച് മാസമാണ് ഒരു വിവാഹം വൈറൽ ആയത് ഹിന്ദു ആയ പ്രണവ് മുസ്ലിം ആയ ഷഹാനയെ താലി ചാർത്തി എന്നതിന് അപ്പുറം പല കാരണം കൊണ്ടും ഈ വിവാഹം ശ്രദ്ധ നേടി വീൽ ചെയറിൽ ആറു വര്ഷം ആയി ജീവിക്കുന്ന ആളാണ് പ്രണവ് നടുവിന് ഏറ്റ ക്ഷതം മൂലം വീൽ ചെയറിൽ ജീവിക്കാൻ വിധി കൊണ്ട പ്രണവിനെ ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട ഇരുപതുകാരി ഷഹാന പ്രണയിക്കുകയായിരുന്നു.
പിന്തിരിപ്പിക്കാൻ ശ്രമിച്ചു എങ്കിലും തിരുവനന്തപുരത്തെ വീട്ടിൽ നിന്നും പ്രണവിനെ വിവാഹം കഴിക്കാനായി ഷഹാന കൊടുങ്ങലൂരിലെ പ്രണവിന്റെ വീട്ടിൽ എത്തുകയായിരുന്നു. അവനെ നേരിൽ കണ്ടിട്ട് എങ്കിലും ഷഹ്‌നയുടെ മനസ്സ് മാറും എന്നാണ് കൂട്ടുകർ കരുതിയത്. എന്നാൽ നേരിൽ കണ്ടതോടെ പ്രണവിനെ വിവാഹം കഴിക്കു എന്ന തീരുമാനത്തിലാണ് എത്തിയ്ത് ഷഹാന ശരീരത്തെക്കാൾ മനസിനെ ആണ് അധികമായി പ്രാധാന്യം നൽകുന്നത് എന്ന് മനസിലാക്കിയ പ്രണവ് ഒടുവിൽ വീൽ ചെയറിൽ ഇരുന്നു തന്നെ അവളെ താലി ചാർത്തുകയായിരുന്നു.
ഇന്നലെ അയിരുന്നു അവരുടെ വിവാഹ വാർഷികം ഈ വേളയിൽ അവരുടെ ഇപ്പോൾ ഉള്ള ജീവിതമാണ് ശ്രദ്ധ നേടുന്നത് പ്രായത്തിന്റെ എടുത്തു ചാട്ടം രണ്ടിന്റെ അന്ന് അടിച്ചു പിരിയും മതം മാറ്റാൻ ഉള്ള അടവ് എന്നെല്ലാമാണ് ഈ വിവാഹം വൈറൽ ആയതോടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയ ചില കമന്റ്.എന്നാൽ ഷഹാന ഇന്നും മതം മാറിയിട്ടില്ല സ്വന്തം വിശ്യാസങ്ങൾക്ക് അനുസരിച്ചാണ് അവളുടെ ജീവിതവും പ്രണയം സത്യമാണ് ആ സത്യമാണ് ഇന്ന് എന്റെ ചേട്ടന്റെ കൂടെ ജീവിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് എന്ന് ഷഹാന പറയുന്നു.