വീഡിയോയ്ക്ക്‌ താഴെ അശ്ലീല കമന്റ് ഇട്ടവന്; കിടിലന്‍ മറുപടി കൊടുത്ത് ആതിരയും അമൃതയും

768

പണ്ട്‌ കാലങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഇടുന്ന വീഡിയോകള്‍ക്കും ഫോട്ടോകള്‍ക്കും കമന്റുമായി വരുമ്പോള്‍ പോസ്ററ്‌ ഡിലീറ്റ്‌ ചെയ്യുകയോ, കമന്റ്‌ ഡിലീറ്റ്‌ ചെയ്യുകയോ, അല്ലെങ്കില്‍ മൈന്റ്ചെയ്യാതിരിക്കും. എന്നാല്‍ ഇപ്പോള്‍ ഇതിന്‌ ചുട്ട മറുപടി നല്‍കുകയാണ്‌ ചെയ്യന്നത്‌. ഇതിന്‌ തക്ക മറുപടി നല്‍കണമെന്നാണ്‌ എല്ലാവരും പറയുന്നത്‌. അതു തന്നെയാണ്‌ താരങ്ങളും ചെയ്യുന്നത്‌. ഇപ്പോള്‍ അത്തരമൊരു കാര്യമാണ്‌ കുടുംബ വിളക്ക്‌ സീരിയലിലെ നായികയായ ആതിരാമാധവ്‌ ചെയ്യിരിക്കുന്നത്‌.

അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആതിരാ മാധവും, ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശീതളും ടിക്‌ ടോക്കിലും, ഇന്‍സ്റ് ഗ്രാമിലും നിറഞ്ഞു നില്‍ക്കുന്ന താരങ്ങളാണ്‌. ഇവര്‍ എപ്പോഴും ഡാന്‍സ്‌ വീഡിയോകളും, മറ്റ്റീല്‍സ്‌ വീഡിയോകളും, ചലഞ്ച്‌ വീഡിയോകളുമൊക്കെ ഇടാറുണ്ട്‌. അത്തരത്തിലൊരു ചലഞ്ച്‌ വീഡിയോ ചെയ്യതിനു ശേഷം ആതിരയ്ക്ക്‌ നേരിടേണ്ടി വന്ന ഒരു കമന്റിനെ പറ്റിയാണ്‌ ഇപ്പോള്‍ വരുന്ന വാര്‍ത്ത. ആതിരയുടെ മറ്റ്‌ വീഡിയോകള്‍ പ്രചോദനം ഉള്‍ക്കൊണ്ട്‌ പണ്ട്‌ പലരും ഡാന്‍സ്‌ വീഡിയോയുമായി വന്നിട്ടുണ്ട്‌. അതും നടി സോഷ്യല്‍ മീഡിയാ പേജുമായി പങ്കുവച്ചിട്ടുമുണ്ട്‌.

ഇപ്പോള്‍ കുടുക്ക്‌ എന്ന പാട്ടുമായി താരം ഡാന്‍സ്‌ ചെയ്യ്‌ വന്നിരിക്കുകയാണ്‌. ഒരു നാടന്‍ പാട്ടാണിത്‌. അതായത്‌ “കുടുക്ക്‌ ട്വന്‍റി ലന്റി ട’ എന്ന സിനിമയിലെ പാട്ടാണിത്‌. അതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന ഒരു ചലഞ്ചാണിത്‌. തോര്‍ത്മുണ്ടൊക്കെ ഉടുത്ത്‌ പഴയ യൊരു ഗെറ്റപ്പിലാണ്‌ എല്ലാവരും ഈ ഡാന്‍സ്‌ കളിക്കുന്നത്‌. അങ്ങനെ തന്നെയാണ്‌ ആതിരാ മാധവും (അനന്യ) കളിച്ചത്‌. ഇതിനിടെ വീഡിയോയ്ക്ക്‌ താഴെ മോശം കമന്റിട്്‌ വന്നവര്‍ക്ക്‌ കുറിക്ക്‌ കൊള്ളുന്ന മറുപടിയുമായെത്തിയ ആതിരയുടെ പോസ്റ്റ്‌ ആണിപ്പോള്‍ വൈറലാവുന്നത്‌. ആ തോര്‍ത്ത്‌ അഴിച്ചിട്ട്‌ കളിച്ചാല്‍ പൊളിക്കും” എന്നായിരുന്നു ഒരാളുടെ കമന്റ്‌

അയ്യോ സഹോദരാ തോര്‍ത്ത്‌ മാറ്റി കാണിക്കാന്‍ അമ്മയോട്‌ പറഞ്ഞാല്‍ മതി. നിങ്ങളുടെ വീട്ടിലെ ആള്‍ക്കാര്‍ കളിക്കുന്ന കളിയല്ല ഇതെന്നും” ആതിരയുടെ മറുപടി ഇങ്ങനെയായിരുന്നു. ടിപ്പിക്കല്‍ നരമ്പ്‌ പിറ്റി എന്ന ഹാഷ്ടാഗുകള്‍ കൂടി ആതിര കൊടുത്തിരുന്നു. ആതിര മാത്രമല്ല കുടുംബ വിളക്കിലെ ശീതളിനെ അവതരിപ്പിക്കുന്ന നടി അമൃതയും ഇതേ കമന്റിന്‌ മറുപടി കൊടുത്തിട്ടുണ്ടായിരുന്നു. റംഷാദിക്ക ചേട്ടന്റെ വീട്ടിലുള്ളവര്‍ കളിക്കുന്നതു പോലെ ബാക്കിയുള്ളവര്‍ക്ക്‌ പറ്റുമോ” എന്നായിരുന്നു അമൃത ചോദിച്ചത്‌.

LEAVE A REPLY

Please enter your comment!
Please enter your name here