വീടിനുള്ളിൽ തീ പിടിക്കുന്നത് കണ്ട് ഈ തത്ത ചെയ്ത പ്രവൃത്തി കണ്ടോ ഉടമസ്ഥരെ അപകടങ്ങളിൽ നിന്നും രക്ഷപ്പെടുത്തുന്ന മൃഗങ്ങളെപ്പറ്റിയുള്ള വിഡിയോകളും വാർത്തകളും പലപ്പോഴായി നമ്മൾ കാണാറുണ്ട് വീട്ടിൽ വളർത്തുന്ന മൃഗങ്ങളോ പക്ഷികളോ ആകട്ടെ അവയ്ക്ക് ഉടമസ്ഥരോടുള്ള സ്നേഹവും കരുതലും ഒരുപക്ഷേ മറ്റ് മനുഷ്യരേക്കാൾ കൂടുതലായിരിക്കും അത്തരത്തിൽ ഹൃദയം തൊടുന്ന ഒരു സംഭവമാണ് ഓസ്‌ട്രേലിയയിലെ ക്യൂൻസ്ലാൻഡിൽ ഉണ്ടായിരിക്കുന്നത്.

ആന്റൺ എംക്വീൻ എന്ന മദ്യ വയസ്‌ക്കൻ തന്റെ തത്തയോട് ഒപ്പമാണ് താമസം കഴിഞ്ഞ ദിവസം രാത്രിയിൽ ഉറക്കത്തിലായിരുന്ന ആന്റൺ തന്റെ തത്ത തുടർച്ചയായി തന്നെ വിളിച്ച് ബഹളം വയ്ക്കുന്നത് കേട്ടാണ് ഉണർന്നത് ഉണർന്നപ്പോൾ വീടിനുള്ളിൽ പുക വന്നു നിറയുന്നതാണ് ആന്റൺ കണ്ടത് ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ലെങ്കിലും വൈകാതെ തന്നെ തീ പിടുത്തമാണെന്നു ആന്റണിന് മനസിലായി.എമെർജെൻസി നമ്പറിൽ വിളിച്ച് വിവരമറിയിച്ച ശേഷം അത്യാവശ്യം വേണ്ടത് ഒരു ബാഗിലാക്കി തത്തയെയും കൂട്ടി നിമിഷങ്ങൾക്കകം തന്നെ ആന്റൺ വീടിന് പുറത്തു കടന്നു.
തിരിഞ്ഞു നോക്കിയപ്പോൾ തീ പടരുന്നതായാണ് താൻ കണ്ടതെന്നും എറിക്ക് എന്ന് വിളിക്കുന്ന തന്റെ തത്ത ഇല്ലായിരുന്നുവെങ്കിൽ തനിക്ക് ഒരുപക്ഷെ ജീവൻ പോലും നഷ്ടമാകുമെന്നും ആന്റൺ പറയുന്നു. സ്‌മോക്ക് ഡിക്ടറ്റർ ഉണ്ടായിരുന്നുവെങ്കിലും അതിൽ അലാറം വരുന്നതിന് മുൻപുതന്നെ എറിക്ക് അപകടത്തെക്കുറിച്ച് അറിയിക്കാൻ ആന്റണിനെ ബഹളം കൂട്ടി വിളിച്ചുണർത്തുകയായിരുന്നു. എന്തായാലും വളർത്തു തത്തയുടെ ഇടപെടൽ മൂലം വലിയ ഒരു അപകടത്തിൽ നിന്നും ഉടമസ്ഥൻ രക്ഷപ്പെട്ട കഥ വലിയ രീതിയിലാണ് വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.