ഒരു കാലത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് നിറഞ്ഞു നിന്ന താരമാണ് പ്രിയ രാമൻ എന്ന നടി. മലയാളികളെ സംബന്ധിച്ചിടത്തോളം പോരുനീ വാരിളം ചന്ദ്രലേഖേ എന്ന ഗാനം എവിടെ, എപ്പോൾ കേട്ടാലും മനസ്സിലേക്ക് പതിയുന്ന ഒരു രൂപം കൂടിയാണ് പ്രിയയുടേത്. പിന്നീട്, പ്രമുഖ താരങ്ങളോടൊപ്പം ഒരു പിടി നല്ല ചിത്രങ്ങളിൽ തിളങ്ങി നിന്നപ്പോഴാണ് താരം വിവാഹിത ആകുന്നതും അഭിനയത്തിൽ നിന്ന് പിന്മാറുന്നതും. ശേഷം അൽപ നാളത്തെ ഇടവേളയ്ക്ക് ശേഷം താരം അഭിനയ രംഗത്ത് സജീവമായി.
ഒരു വ്യത്യസം മാത്രം സിനിമയിലൂടെയല്ല പകരം ടെലിവിഷൻ പരമ്പരയിലൂടെയാണ് താരം മടങ്ങിയെത്തിയത്. സീരിയലിലേക്ക് ചുവട് മാറ്റം നടത്താനും, സിനിമയിൽ നിന്ന് പിന്മാറാനും, ഒപ്പം വിവാഹമോചനത്തെ പറ്റിയും വാചാല ആയിരിക്കുകയാണ് താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ. സിനിമ പുരുഷ കേന്ദ്രീകൃതമാണ്. ടെലിവിഷൻ പരമ്പരകൾ സ്ത്രീകളുടേതും, സ്ത്രീകൾ തന്നെയാണ് അവിടെ ടാർഗറ്റ് ഓഡിയൻസും. അപ്പോൾ അവരിൽ നിന്നൊരാള്‍ കഥാപാത്രമായി വരുമ്പോള്‍ പെട്ടെന്ന് കണക്റ്റ് ചെയ്യാന്‍ പറ്റുമെന്ന് തോന്നി. മാത്രമല്ല, സിനിമയുടെ സമയം പലപ്പോഴും അനുകൂലം ആയി തോന്നിയതും ഇല്ല.
അപ്പോൾ ടെലിവിഷനിലേക്ക് ചുവടുമാറ്റുന്നതാണ് അഭികാമ്യം എന്ന് തോന്നി. മറ്റൊരു പ്രധാന കാര്യം പറയാനുള്ളത്, സിനിമയെ സംബന്ധിച്ചിടത്തോളം വിവാഹ ശേഷം നായികമാരെ അകറ്റി നിര്‍ത്തുന്ന പതിവുണ്ട്. അതിന് പ്രധാനകാരണം ആയി തോന്നിയത് കുടുംബത്തോടൊപ്പം കഴിയുന്നതിനിടയില്‍ ഗ്ലാമറസ് റോള്‍ ചെയ്യാന്‍ പലരും തയ്യാറാകാത്തതാണ്. അങ്ങനെ വരുമ്പോൾ നായികമാരെ ഒരുപരിധിവരെ ഒഴിവാക്കും. അല്ലെങ്കില്‍ അപ്രസക്തമായ കഥാപാത്രങ്ങള്‍ നല്‍കി അവരെ ഒതുക്കും.