വിളിച്ചു വരുത്തിയ ശേഷം അപമാനിക്കുകയായിരുന്നു ദുരനുഭവങ്ങൾ വെളിപ്പെടുത്തി നടി അഞ്ജു അരവിന്ദ്

42

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും നിറഞ്ഞ് നിന്ന നായികയാണ് അഞ്ജു അരവിന്ദ്. മലയാളം കന്നഡ തമിഴ് സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്ത താരം ബഡായി ബംഗ്ലാവിന്റെ രണ്ടാം ഭാഗത്തില്‍ എത്തിയിരുന്നു. ബിഗ്‌സ്‌ക്രീനില്‍ സജീവമായിരുന്ന താരം മിനിസ്‌ക്രീനിലും സീരിയലുകളില്‍ അഭിനയിച്ച് തിളങ്ങിയിരുന്നു. അതേസമയം മലയാള സീരിയലുകളില്‍ നിന്നും തനിക്ക് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും അഞ്ജു തുറന്നു പറഞ്ഞിരുന്നു. 35ല്‍ അധികം സീരിയലുകളിലാണ് താരം വേഷമിട്ടത്. സിനിമയിലും സീരിയലിലും ഒരു പോലെ സജീവയായ താരത്തിന് സീരിയല്‍ രംഗത്ത് നിന്നും ഉണ്ടായ ദുരനുഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് താരം.നല്ല വേഷങ്ങൾ ഉണ്ടെന്ന് പറഞ്ഞ് നമ്മളെ വിളിച്ചിട്ട് പലപ്പോഴും ചതിക്കപ്പെടുകയായിരുന്നു.

ഫുൾടൈം കഥാപാത്രമാണെന്ന് വിളിച്ചിട്ട് ഒരാഴ്ചകൊണ്ട് ഷൂട്ടിങ് പൂർത്തിയാക്കിയിട്ട് തിരിച്ചയക്കും. അതോടൊപ്പം തന്നെ നമ്മളോട് പറയാതെ തന്നെ നമ്മുടെ കഥാപാത്രത്തെ അവസാനിപ്പിച്ചു കളയും. ഇത്തരം അനുഭവങ്ങൾ മാനസികമായി ഒരുപാട് തളർത്തി. അതുകൊണ്ടാണ് സീരിയൽ അഭിനയം നിർത്തിയതെന്ന് അഞ്ജു തുറന്ന് പറയുകയാണ്.ബാംഗ്ലൂരില്‍ സ്ഥിര താമസമാക്കിയ അഞ്ജു സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഷൂട്ടിംഗ് തിരക്കുകളില്‍ നിന്നും ഇപ്പോള്‍ ഫ്രീ ആയ താരം സ്വന്തം യൂ ട്യൂബ് ചാനലിലൂടെയും ആരാധകര്‍ക്കിടയില്‍ സജീവമാണ്.അഞ്ജു തമിഴിലും 1996ൽ പൂവെ ഉനക്കാകെ എന്ന ചിത്രത്തിലൂടെ അരങ്ങേറി തുടർന്ന് നിരവധി അവസരങ്ങൾ ആയിരുന്നു താരത്തെ തേടി എത്തിയത്.

1999 ജനുമടത എന്ന കന്നട ചിത്രത്തിൽ . തമിഴിലും മലയാളത്തിലും തിരക്കുള്ള നടിയായി അഞ്ജു നിറഞ്ഞു നിന്നപ്പോഴായിരുന്നു വേഷമിട്ടത്. ഈ ഒരു ചിത്രത്തിൽ മാത്രമാണ് കന്നടയിൽ വേഷമിട്ടത്. അഞ്ജുവിന് കരിയറിൽ 2001ന് ശേഷം ഇടവേളകളുണ്ടായി. സിനിമകൾക്കിടയിലെ ഇടവേളകൾ വിവാഹം, വിവാഹ മോചനം, പുനർവിവാഹം എന്നിവ വർദ്ധിപ്പിച്ചു. തനിക്ക് സിനിമയിൽ അഭിനയിക്കാനുള്ള അവസരം താരരാജാവ് മോഹൻലാലിനെ കാണാൻ പോയ യാത്രയിൽ നിന്നുമാണ് ഉണ്ടായതെന്ന് നേരത്തെ പല അഭിമുഖങ്ങളിളുടെയും വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here