വാപ്പയുടെ രണ്ടാം വിവാഹം നടത്തി നടി അനാര്‍ക്കലി; ഉമ്മയായ നടി ലാലിയുടെ അവസ്ഥ ഇങ്ങനെ;

103

ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് അനാർക്കലി മരക്കാർ. ആനന്ദത്തിലൂടെ അരങ്ങേറിയ അനാര്‍ക്കലി ഉയരെയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അനാര്‍ക്കലി. താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം വെെറലായി മാറാറുണ്ട്. കുടുംബത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് അനാർക്കലി പങ്കിട്ട സന്തോഷവും സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു. തന്റെ വാപ്പയുടെ നിക്കാഹ് ആയിരുന്നു എന്ന് പറഞ്ഞുകൊണ്ട് പങ്കിട്ട പോസ്റ്റാണ് ഏറെ വൈറൽ ആയത്. ഇതിനു പിന്നാലെ വന്ന സന്ദേശങ്ങളെ കുറിച്ചും അതിനുള്ള വിശദീകരണവും നൽകുകയാണ് അനാർക്കലി.

‘ഞാൻ ഇന്നലെ ഒരു സ്റ്റോറി ഇട്ടിരുന്നു വാപ്പയുടെ വിവാഹവുമായി ബന്ധപ്പെട്ട്. അത് വാർത്തയൊക്കെ വന്നു നല്ല കാര്യം. എന്നാൽ എനിക്ക് ഇതൊരു നോർമൽ ആയ കാര്യമാണ്. ഇതുമായി ബന്ധപെട്ടു കുറെ അധികം സന്ദേശങ്ങൾ എനിക്ക് വരുന്നു. ആ സമയത്തു ഒരു വിസ്‌ശദീകരണം കൊടുക്കാൻ കഴിഞ്ഞില്ല. എന്റെ ഉമ്മയും വാപ്പയും ഒരു വർഷമായി പിരിഞ്ഞു താമസിക്കുകയാണ്’, എന്ന് പറഞ്ഞുകൊണ്ടാണ് അനാർക്കലി വീഡിയോ പങ്ക് വച്ചത്. ‘മുപ്പതുവർഷത്തിന് ശേഷമാണു അവർ പിരിഞ്ഞത്. ഒരു വര്ഷം മുൻപേ ആണ് അവർ ഡിവോഴ്സ് ആയത്. ശേഷം വാപ്പ ഒറ്റക്കാണ് ജീവിച്ചുപോന്നത്. ആ സമയത്തു ഞാനും എന്റെ ചേച്ചിയും അദ്ദേഹത്തെ ഒരു വിവാഹം കഴിപ്പിക്കുന്നതിനെകുറിച്ച് ചിന്തിച്ചിരുന്നു’,എന്നും അനാർക്കലി പങ്കിട്ട വീഡിയോയിൽ പറയുന്നു.

ഡിവോർഴ്സ് ആയിട്ട് വിവാഹം കഴിച്ചതാണ്. സ്ത്രീകളെക്കാളും പുരുഷന്മാർക്ക് പൊതുവെ സർവൈവ് ചെയ്യാൻ ബുദ്ധിമുട്ടാണ്. എന്റെ ഉമ്മ വളരെ ഫോർവേർഡ് ആയി ചിന്തിക്കുന്ന ആളാണ്. ചില ആളുകൾ പറയുന്നു ഒരുപാട് അഭിമാനം ഉണ്ട് എന്നെ കുറിച്ചോർത്ത് എന്ന് എന്തിനാണ് അത് എന്ന് മനസിലാക്കാൻ പറ്റുന്നില്ല. ഒരാൾ ഒറ്റക്കാണ് കൂട്ടുവേണം അത് ബേസിക്ക് ആയ കാര്യം ആണ്. ഇപ്പൊ വാപ്പച്ചിക്ക് ഒരു കൂട്ടുവേണം എന്ന് തോന്നിയാൽ ഞാൻ അത് തടഞ്ഞാൽ തെറ്റാണ്. അദ്ദേഹത്തിന്റെ ആഗ്രഹത്തിന്റെ ഒപ്പം നില്ക്കാൻ ആണ് ഞങ്ങൾ തീരുമാനിച്ചത്. ഞാനും ചേച്ചിയും നിക്കാഹിൽ പങ്കെടുത്തു. ചെറിയ ചടങ്ങായിരുന്നു.

കുട്ടിക്കാലത്ത് നമ്മൾ വാപ്പയോടും ഉമ്മയോടും പറയില്ലേ എങ്കിലും നിങ്ങളുടെ കല്യാണത്തിന് ഞങ്ങളെ വിളിച്ചില്ലല്ലോ എന്ന്. എനിക്ക് ആ ഫീൽ ആയിരുന്നു വാപ്പയുടെ വിവാഹത്തിൽ പങ്കെടുത്തപ്പോൾ. കുട്ടിക്കാലത്തെ ആ പരാതിയാണ് ഇതോടെ തീർന്നത്. ഡിവോഴ്സ് ആയി എന്ന് പറഞ്ഞാലും മുപ്പത് വര്ഷം ഒരുമിച്ചു ജീവിച്ചവർ അല്ലെ അവർ. അതിന്റെ സ്നേഹം എന്തായാലും ഇരുവർക്കും ഇടയിൽ ഉണ്ടാകും. വാപ്പ ഒരിക്കലും ഒറ്റയ്ക്ക് ആകരുതെന്ന് ഉമ്മാക്ക് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ വാപ്പയുടെ വിവാഹം ഉമ്മയെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. ഉമ്മച്ചിക്ക് സിംഗിൾ ലൈഫ് ആണ് ഇഷ്ടം. ഇനി ഒരു വിവാഹം വേണ്ട എന്ന തീരുമാനത്തിലാണ് എന്റെ ഉമ്മ. വാപ്പ വേറെ കല്യാണം കഴിച്ചതുകൊണ്ട് ഉമ്മ തകർന്നുപോകില്ല. ഉമ്മയെ നിങ്ങൾക്ക് അറിയാത്തതുകൊണ്ടാണ്.

അതുകൊണ്ടുതന്നെ ഉമ്മയെ ആരും വിളിച്ചു സഹതാപ വാക്കുകൾ പറയേണ്ട കാര്യമില്ല. നിങ്ങൾക്ക് വേറെ വിവാഹം ആലോചിക്കാം എന്നൊന്നും പറയണ്ട. ഉമ്മ സന്തോഷവതിയാണ്. ഇനി എപ്പോഴെങ്കിലും ഒരു കൂട്ടുവേണം എന്ന് തോന്നിയാൽ ഉമ്മ വിവാഹിത ആയേക്കും. ഉമ്മ വളരെ ഡിപ്പെൻഡന്റ് ആയ വ്യക്തിയാണ്. അതുകൊണ്ടുതന്നെ ഒരു കൂട്ടുവേണം എന്ന് തോന്നാൻ സാധ്യതയില്ല. കഴിഞ്ഞ ദിവസമാണ് അനാർക്കലിയുടെ വാപ്പച്ചിയും പ്രശസ്ത ഫോട്ടോഗ്രാഫറുമായ നിയാസ് മരക്കാർ വിവാഹിതനായത്. കണ്ണൂർ സ്വദേശിനിയെയാണ് അദ്ദഹം തന്റെ ജീവിത സഖിയാക്കിയിരിക്കുന്നത്. വാപ്പയ്ക്കൊപ്പം തന്റെ കൊച്ചുമ്മയ്ക്കും ആശംസകൾ നേർന്നുകൊണ്ടാണ് അനാർക്കലി ചിത്രങ്ങൾ പങ്കിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here