ലോകത്തിലെ ഏറ്റവും നീളമുളള മുടി മുറിച്ച് നീലാന്‍ഷി പട്ടേല്‍; കാരണം പറഞ്ഞത് കെട്ടോ.!

72

ലോകത്തിലെ ഏറ്റവും നീളമുള്ള മുടിക്കുടമ എന്ന ?ഗിന്നസ് റെക്കോര്‍ഡ് ?ഗുജറാത്തിലെ മൊഡാസ സ്വദേശിനിയായ നീലാന്‍ഷി പട്ടേല്‍ എന്ന കൗമാരക്കാരിയാണ്. മൂന്നു വര്‍ഷം മുമ്പാണ് നീലാന്‍ഷി ഈ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. എന്നാല്‍ തന്നെ റെക്കോര്‍ഡിലെത്തിച്ച മുടി വെട്ടിയിരിക്കുകയാണ് ഇപ്പോള്‍ നീലാന്‍ഷി.

നീണ്ട പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പതിനെട്ടുകാരിയായ നീലാന്‍ഷി മുടി മുറിക്കാന്‍ തീരുമാനിച്ചത്. റെക്കോര്‍ഡ് നേടുന്ന സമയത്ത് 170.5 സെന്റീമീറ്ററായിരുന്നു മുടിയുടെ നീളം. ഏറ്റവുമൊടുവില്‍ 2020 ജൂലൈ മാസത്തില്‍, ജന്മദിനത്തിന്റെ അന്നാണ് നീലാന്‍ഷി മുടിയുടെ നീളം അളന്നത്. അന്ന് 200 സെന്റീമീറ്ററിലെത്തിയിരുന്നു.

എന്നാൽ ഇപ്പോൾ മുടി വെട്ടാൻ ഉള്ള തീരുമാനത്തിൽ എത്തിയിരിക്കുകയാണ് നീലാന്‍ഷി ഒരു മിനിറ്റ് ദൈർഗ്യം ഉള്ള ഇൻസ്റ്റഗ്രാം വീഡിയോ പങ്കു വെക്കുന്നതിലൂടെ മുടി മുറിക്കുന്നത് കാണാം.ഞാൻ വളരെ ആവേശത്തിലും അല്പം അസ്വസ്ഥയിലുമാണ് കാരണം പുതിയ ഹെയർ സ്റ്റയിലിൽ ഞാൻ എങ്ങനെ ആയിരിക്കും എന്നത് എനിക്ക് അറിയില്ല എന്താണ് സംഭവിക്കുന്നത് എന്ന് നമുക് നോക്കാം

പക്ഷെ അത് അതിശയകരം ആയിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു മുടി മുറിക്കുന്നതിന്റെ തൊട്ടു മുൻപ് നീലാൻഷി പറയുന്നു ഇ മുടി തനിക്ക് ധാരാളം സൗഭാഗ്യം തന്നു എന്നും ഇപ്പോൾ മുടി മുറിക്കാൻ സമയം ആയി എന്നും നീലാൻഷി വീഡിയോയിൽ വ്യക്തമാക്കുന്നു.മുടിയെ ചുബിച്ചു കൊണ്ടാണ് നീലാൻഷി മുടിയോട് വിട പറയുന്നത്.ആറാമത്തെ വയസിലാണ് നീലാൻഷി അവസാനമായി മുടി മുറിച്ചത്.അന്ന് പ്രതീക്ഷിച്ച രീതിയിൽ ഉള്ള ഹയർ സ്റ്റയിൽ അല്ല ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here