ഒരു നായയാണ് ഈ വീഡിയോയിലെ താരം. സ്‌കേറ്റ്‌ബോര്‍ഡില്‍ കയറി അനായാസമായി റോഡിലൂടെ സഞ്ചരിക്കുകയാണ് ഈ നായ. അതും തെല്ലും ഭയമില്ലാതെ. റോഡിന്റെ അരികില്‍ നില്‍ക്കുന്നവരില്‍ ഏറെപ്പേരും നായയുടെ സഞ്ചാരം കണ്ട് അതിശയിച്ച് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
അമേരിക്കയിലെ മുന്‍ ബാസ്‌കറ്റ്‌ബോല്‍ താരമായ റെക്‌സ് ചാപ്മാന്‍ ആണ് കൗതുകം നിറയ്ക്കുന്ന ഈ രസക്കാഴ്ച ട്വിറ്ററില്‍ പങ്കുവെച്ചത്. നിരവധിപ്പേര്‍ വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞു. അതിശയിപ്പിക്കുന്ന തരത്തില്‍ സ്‌കേറ്റിങ് ചെയ്യുന്ന നായയെ പ്രശംസിക്കുന്നവരും ഏറെയാണ്.
Skater good boy… pic.twitter.com/eOgB7wMe0X
— Rex Chapman?? (@RexChapman) September 11, 2020