പാലക്കാട് അയലൂരിൽ പത്തു വർഷമായി കാമുകിയെ ഒളിപ്പിച്ചു താമസിപ്പിച്ച യുവാവിന്റെ വാർത്തയറിഞ്ഞു കേരളക്കര ഒന്നടങ്കം ഞെട്ടിയിരുന്നു. പലർക്കും ഇത് അവിശ്വസനീയമായ വാർത്ത ആയിരുന്നു. എന്നാൽ പുറത്തുവന്ന ഓരോ കാര്യങ്ങളിലും ഇത് വിശ്വസിച്ചേ മതിയാകു എന്ന് അരക്കിട്ടുറപ്പിക്കുകയായിരുന്നു.
ഇപ്പോൾ യുവാവിന്റെയും യുവതിയുടെയും പ്രതികരണം പുറത്തുവരുമ്പോൾ എന്തിനു ഇത്രയും കാലം ഒളിവുജീവിതം നയിചച്ചു എന്നതിന് കൂടെ ഉത്തരം ആവുകയാണ്. അറ്റാച്ചഡ് ബാത്രൂം പോലും ഇല്ലാത്ത രണ്ടുപേർക്കുമാത്രം താമസിക്കാൻ കഴിയുന്ന ഒരു മുറിയിൽ വീട്ടുകാർ അറിയാതെ സ്നേഹവും കരുതലും നൽകി പ്രണയിനിയെ സംരക്ഷിച്ചത് റഹ്മാൻ എന്ന യുവാവ് ആണ്.
തന്നെ വിശ്വസിച്ചു ഇറങ്ങി വന്ന സജിതയെ പത്തുവർഷം റഹ്‌മാൻ പൊന്നുപോലെയാണ് കാത്തത് എന്നതാണ് സത്യം. റഹ്‌മാന്റെ സഹോദരിയുടെ കൂട്ടുകാരിയായിരുന്നു അയൽക്കാരി കൂടിയായ സജിത, ഇതിനിടയിൽ ആണ് റഹ്മാനും സജിതയും അടുപ്പത്തിൽ ആയത്. ഈ കാര്യം സഹോദരിക്ക് പോലും അറിയില്ലായിരുന്നു, അതിനാൽ തന്നെ സജിതയുടെ തിരോധാനത്തിൽ റഹമാനെ ആരും സംശയിച്ചില്ല
ഒരു ദിവസം കാണാതായ സജിതയെ റഹ്‌മാൻ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. ഇരു മതസ്ഥർ ആയതിനാൽ പ്രണയം വീട്ടിൽ അറിയിക്കാൻ ഇരുവർക്കും ഭയം ആയിരുന്നു. അങ്ങനെയാണ് പെൺകുട്ടിയെ ആരും അറിയാതെ ഇയാൾ വീട്ടിനുള്ളിലെ മുറിയിൽ എത്തിക്കുന്നത്. കുറച്ചു ദിവസം കഴിഞ്ഞു പുറത്തിറങ്ങണമെന്നും എല്ലാവരെയും അറിയിച്ചു വിവാഹം കഴിക്കണം എന്നുമാണ് ആദ്യം കരുതിയത്.