മിനിസ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും പ്രേക്ഷകരുടെ മനം കവർന്ന താരമാണ് തെസ്നി ഖാൻ. കോമഡി കഥാപാത്രങ്ങൾക്ക് പുറമെ സീരിയസ് കഥാപാത്രങ്ങളും തനിക്ക് ചെയ്യാൻ കഴിയുമെന്ന് തെസ്നി തെളിയിച്ചിട്ടുണ്ട്. എപ്പോഴും ചിരിച്ചു വളരെ സന്തോഷത്തോടുകൂടെയാണ് താരത്തെ മലയാളികൾക്ക് എപ്പോഴും കാണാൻ കഴിയുക.
എന്നാൽ ജീവിതത്തിൽ പല വിഷമങ്ങളിലൂടെയും കടന്നു പോയ ഒരാളാണ് താനെന്ന് തെസ്നി പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിരുന്നു. തെസ്നി ഖാന്റെ കുടുംബത്തെ കുറിച്ചു അറിയാവുന്ന ആരാധകർക്ക് താരം വിവാഹിത ആണോ അല്ലയോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല എന്നതാണ് സത്യം. എന്നാൽ താൻ വിവാഹിതയാണെന്ന് തുറന്നു പറയുകയാണ് താരം.
എന്നാൽ വിവാഹ ജീവിതം വിജയകരം ആയിരുന്നില്ല. വിവാഹ ജീവിതത്തിലെ താളപിഴവുകളെക്കുറിച്ചു തുറന്നു പറഞ്ഞതായിരുന്നു ഇപ്പോൾ വൈറൽ ആകുന്നത്. എം ജി ശ്രീകുമാറിന്റെ മുന്പിലായിരുന്നു തുറന്നുപറച്ചിൽ. സ്ക്രീനിൽ ചിരിപ്പിച്ചു കൈയടി നേടുന്നവരിൽ പലരും കൈപ്പേറിയ ജീവിതാനുഭവങ്ങളിൽ കൂടെ കടന്നു വന്നവരാണ്.
അത്തരത്തിലുള്ള അനുഭവമാണ് എം ജി ശ്രീകുമാറിന്റെ പരിപാടിയിൽ താരം വെളിപ്പെടുത്തിയത്. പരിപാടിക്കിടയിൽ ആയിരുന്നു എം ജി ശ്രീകുമാർ വിവാഹത്തെ കുറിച്ചു ചോദിച്ചത്. തെസ്നി വിവാഹം കഴിച്ചിട്ടുണ്ടോ എന്നാണ് എം ജി ചോദിച്ചത്. എല്ലാവർക്കും ജീവിതത്തിൽ അബദ്ധം പറ്റാറുണ്ട്, എനിക്ക് അതുപോലെ പറ്റിയതായിരുന്നു വിവാഹം.
ജീവിതത്തിൽ എല്ലാ കാര്യങ്ങളിലും സൂക്ഷിച്ചു കരുതലോടെ ജീവിക്കുന്ന ഒരാളാണ് ഞാൻ. സിനിമയിലേക്ക് വന്നപ്പോഴും അങ്ങനെ തന്നെയായിരുന്നു . തിരിഞ്ഞു നോക്കുമ്പോൾ സന്തോഷമാണ്. പറ്റിപോയൊരു അബദ്ധം ആണ് വിവാഹം. കൂടി പോയാൽ2 മാസം. വിവാഹമെന്ന് പറഞ്ഞാൽ സംരക്ഷണവും ആവശ്യം ആണ്. കെട്ടുന്നയാളിൽ നിന്നും അതാണ് നമ്മൾ പ്രതീക്ഷിക്കുന്നത്.
അല്ലാതെ എന്ത് വേണമെങ്കിലും ആയിക്കോട്ടെ എന്നാണെങ്കിൽ പിന്നെന്തിനാണ് വിവാഹം. 15 വർഷം മുൻപായിരുന്നു അത്. വളരെ സിംപിൾ ആയാണ് വിവാഹം നടത്തിയത്. എന്നെ നോക്കിയില്ല, സംരക്ഷണം നോക്കിയില്ല. അങ്ങനെയായിരുന്നു അയാൾ. തെസ്നി കൂട്ടിച്ചേർത്തു.