മോശം കമന്റിട്ടവനെ തേച്ചു ഭിത്തിയില്‍ ഒട്ടിച്ചു! കലക്കി അശ്വതീ.

317

അവതാരക ആയി മലയാള മിനി സ്‌ക്രീനിൽ വന്നു പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് അശ്വതീ. മോശം കമന്റിട്ടവനെ തേച്ചു ഭിത്തിയില്‍ ഒട്ടിച്ചു! കലക്കി അശ്വതീ. അവതാരക എന്നതിൽ ഉപരി ഒരു എഴുത്തുകാരി കൂടി ആയ അശ്വതീ സോഷ്യൽ മീഡിയയിൽ സജീവമാണ്. താരം സോഷ്യൽ മീഡിയ വഴി പങ്കു വെക്കുന്ന മനോഹര ജീവിത അനുഭവത്തിനു നിരവധി ആരാധകരാണ് ഉള്ളത്. ചക്കപ്പഴം എന്ന സീരിയൽ വഴിയും അശ്വതീ മലയാളി മനസ്സിൽ ഇടം നേടി. ഇപ്പോൾ ഗർഭിണി ആയ അശ്വതീ ഗർഭ കാല വിശേഷവും ചിത്രവും എല്ലാം സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ട്. ഇപ്പോൾ ഇതാ താരം പങ്കു വെച്ച ചിത്രത്തിന് മോശം കമന്റ് പറഞ്ഞ ആൾക്ക് അശ്വതീ നൽകിയ മാസ് മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

ഇന്നലെയാണ് ഫെയ്‌സ്ബുക്കിൽ തന്റെ മനോഹരമായ പുതിയ പ്രൊഫൈൽ ഫോട്ടോ അശ്വതീ പങ്കു വെച്ചത്. എന്നാൽ ഗർഭിണി ആയ അശ്വതീയുടെ ശാരീരിക മാറ്റം പോലും പരിഗണിക്കാതെ മോശം രീതിയിൽ ഒരാൾ കമന്റ് ചെയ്യുക ആയിരുന്നു. നിരവധി പേര് ഈ കമന്റിന് എതിരെ വന്നു ഇതിനു ഇടയിലാണ് ഇതിനു തകർപ്പൻ മറുപടിയുമായി അശ്വതീ രംഗത് വന്നത്. സൂപ്പർ ആവണമല്ലോ ഒരു കുഞ്ഞിന് രണ്ടു വര്ഷം പാലൂട്ടാൻ ഉള്ളതാണ്. ജീവൻ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെ സൂപ്പർ തന്നെയാണ് ഇത് എന്നായിരുന്നു അശ്വതീ മറുപടി നൽകിയത്. അവതാരകയും അഭിനേത്രിയുമായ അശ്വതി ശ്രീകാന്ത് സോഷ്യൽ മീഡിയയിൽ സജീവമാണ്. വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്.

ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തുവരുന്ന ഹാസ്യ പരമ്പരക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചക്കപ്പഴത്തിൽ ആശയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അശ്വതി അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. ബോഡി ഷെയ്മിങ്ങിൽ പ്രതികരിച്ചുള്ള അശ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ്. കുറിപ്പ് താഴെ ചേർക്കുന്നു “ഞാൻ കഴിഞ്ഞ പത്ത് പതിനൊന്ന് വർഷമായി മീഡിയയിൽ ജോലി ചെയ്യുന്ന ആളാണ്. അന്ന് മുതൽ പലപ്പോഴായി സോഷ്യൽ മീഡിയയിലെ പലതരം ബോഡി ഷൈമിങ്ങുകൾ അനുഭവിച്ചിട്ടുണ്ട്, അതിൽ സങ്കടപ്പെട്ടിട്ടുണ്ട്, കരഞ്ഞിട്ടുണ്ട്. പക്ഷെ പിന്നീട് അതൊന്നും എന്നെ ഒരു വിധത്തിലും ബാധിക്കാത്ത തരത്തിൽ മാനസികമായി വളർന്നിട്ടുമുണ്ട്. എന്ന് വച്ചാൽ മുൻപത്തെ പോസ്റ്റ് ആരാന്റെ ഒരു കമന്റ് കണ്ട് ഹൃദയം തകർന്നിട്ടല്ല പോസ്റ്റ് ചെയ്തതെന്ന്” പറഞ്ഞാണ് അശ്വതിയുടെ കുറിപ്പ് തുടങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here