ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടിലെങ്കിലും സോഷ്യൽ മീഡിയയിൽ അടക്കം നിരവധി ആരാധകർ ഉണ്ട് താരപുത്രി മീനാക്ഷിക്ക്. മലയാളികളുടെ പ്രിയ താരങ്ങൾ ആയ ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനുട്ടിക്ക് അവരോടുള്ള സ്നേഹം തന്നെയാണ് ആരാധകർ നല്കാറുള്ളത്. മഞ്ജുവും ദിലീപും പിരിഞ്ഞപ്പോൾ അച്ഛനൊപ്പമാണ് മീനാക്ഷി പോയത്. പിന്നീട് കാവ്യയെ ദിലീപ് കല്യാണം കഴിച്ചു.
മീനുട്ടിയുടെ സമ്മതത്തോടെയാണ് തങ്ങൾ വിവാഹം ചെയ്തത് എന്ന് ദിലീപ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ അച്ഛനും കാവ്യയ്ക്കും അവരുടെ മകൾ മഹാലക്ഷ്മിക്കും ഒപ്പമാണ് മീനാക്ഷിയുടെ ജീവിതം. സിനിമ പാരമ്പര്യം പിന്തുടരാതെ ഡോക്ടർ ആവാൻ ചെന്നൈയിൽ പഠിക്കുകയാണ് മീനാക്ഷി ഇപ്പോൾ. സോഷ്യൽ മീഡിയയിൽ സജീവ വ്യക്തിത്വം ഒന്നും അല്ലെങ്കിലും മീനാക്ഷിയുടെ ഓരോ വിശേഷങ്ങളും പ്രേക്ഷകർ ആഘോഷികാറുണ്ട്.
അടുത്തിടെയാണ് മീനാക്ഷി ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. 2000ഇൽ ആണ് ദിലീപിന്റെയും മഞ്ജുവിന്റെയും മകളായി മീനാക്ഷി ജനിക്കുന്നത്. ഇന്ന് മീനാക്ഷിക്ക 21 വയസു തികഞ്ഞിരിക്കുന്നു. മീനുട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. പ്രിയ കൂട്ടുകാരിക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് നടി നമിതയും രംഗത്തെത്തിയിരുന്നു.
ചിപ്പിയുടെ മകൾ അവന്തികയും മീനുട്ടിക്ക് ആശംസകൾ നേർന്നിട്ടുണ്ട്. മീനാക്ഷിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കു വെച്ചുകൊണ്ടാണ് കാവ്യ ആശംസകൾ അറിയിച്ചത്. മീനാക്ഷിയുടെ പിറന്നാൾ ദിവസം മഞ്ജു പോസ്റ്റ് ഒന്നും ഇട്ടില്ലെങ്കിലും ഇപ്പോൾ തന്റെ അക്കൗണ്ടിൽ പങ്കുവെച്ച ഒരു പാട്ടാണ് ആരാധക ഹൃദയങ്ങളെ വേദനിപ്പിക്കുന്നത്. പ്രീസ്റ് എന്ന ചിത്രത്തിലെ കണ്ണേ ഉയിരിന് എന്ന പാട്ടാണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്.