മീനത്തിൽ താലികെട്ടിലെ ദിലീപിൻ്റെ നായികയെ ഓർമയില്ലേ താരം ഇപ്പോൾ എവിടെയാണെന്ന് കണ്ടോ

32

ഒന്നോ രണ്ടോ സിനിമകളില്‍ അഭിനയിച്ച ശേഷം സ്‌ക്രീനില്‍ നിന്നും കാണാതായ നിരവധി നായികമാരാണ് ഉളളത്. പലപ്പോഴും അന്യഭാഷാ താരങ്ങളാണ് ഒന്നോ രണ്ടോ സിനിമകളില്‍ അഭിനയിച്ച ശേഷം സ്‌ക്രീനില്‍ നിന്നും അപ്രത്യക്ഷയാകുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ നായികമാരെ കണ്ടെത്താറുമുണ്ട് ആരാധകര്‍. അത്തരത്തില്‍ നാളുകളായി സോഷ്യല്‍ മീഡിയയും ആരാധകരും തിരയുന്ന നായികയാണ് സുലേഖ.

1998 ൽ പുറത്തിറങ്ങിയ മീനത്തിൽ താലികെട്ടിലെ മാലതി 1999 ൽ പുറത്തിറങ്ങിയ ചന്ദാമാമയിലെ മായ രണ്ടേ രണ്ട് സിനിമകളിൽ മാത്രമെ ഈ നടിയെ കണ്ടിട്ടുള്ളൂ പക്ഷെ ഈ ചിത്രങ്ങൾ കൊണ്ടുതന്നെ നിരവധി ആരാധകരെ സ്വന്തമാക്കുകയും ഉണ്ടായി സുലേഖ. തേജലി ഖനേക്കർ എന്നാണ് സുലേഖയുടെ യഥാർത്ഥ പേര് സിനിമയിൽ എത്തിയപ്പോൾ സുലേഖ എന്ന് പേര് മാറ്റുകയായിരുന്നു.

രണ്ടു സിനിമകളിൽ മാത്രം അഭിനയിച്ച താരം പിന്നീട് എവിടെ പോയെന്ന് ആരാധകർ തിരക്കിയെങ്കിലും കണ്ടെത്താനായില്ല ഇപ്പോഴിതാ സിനിമ ഗ്രൂപ്പുകളിൽ നടിയുടെ പുതിയ ചിത്രങ്ങൾ എത്തിയിരിക്കുകയാണ്. സുലേഖയെപ്പറ്റി വർഷങ്ങളായുള്ള അന്വേഷണമായിരുന്നെനും അടുത്തിടെ സിംഗപ്പൂരിലെ വിമൻസ് അസോസിയേഷന്റെ മാഗസിനിൽ ഹിഡൻ സ്റ്റാർ എന്ന തലക്കെട്ടോടെ വന്ന ഇവരുടെ ഒരു അഭിമുഖം കണ്ടുവെന്നും കുറിച്ചുകൊണ്ട് അമൽജോൺ എന്നയാളാണ് നടിയുടെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

സുലേഖ കുടുംബത്തോടൊപ്പം ഇപ്പോൾ സിംഗപൂരിയിൽ സെറ്റിൽ ചെയ്തിരിക്കുകയാണെന്നും മികച്ചൊരു ഫുഡ് ബ്ലോഗർ കൂടിയാണെന്നും നട്ട് മെഗ് നോട്സ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഭക്ഷണക്കുറിപ്പുകളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ടെന്നും തുടങ്ങിയ വിവരങ്ങളാണ് ഗ്രൂപുകളിൽ എത്തുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here