മാസങ്ങൾക്ക് മുൻപ് വരെ അമ്പലങ്ങളലെ ഭിക്ഷക്കാരൻ ഇന്ന് അറിയുന്ന വലിയ ബിസിനസുകാരൻ

36

എട്ടു മാസങ്ങൾക്ക് മുൻപ് വരെ ക്ഷേത്രങ്ങൾക്ക് സമീപത്ത് ഭിക്ഷ എടുക്കുന്നതായോ റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങുന്ന രീതിയിലോ കെ വെങ്കിട്ടരാമനെ നിങ്ങൾക്ക് കാണാൻ ആകുമായിരുന്നു എന്നാൽ 2020 വെങ്കിട്ടരാമനെ ഒരു ബിസിനസുകാരൻ ആക്കി ഇപ്പോൾ സ്വന്തമായി ഒരു മൊബൈൽ ടി സ്റ്റോൾ നടത്തുകയാണ് വെങ്കിട്ടരാമൻ തന്റെ ജീവിതം ലോക്ക് ഡൗൺ ആരംഭിച്ചപ്പോഴാണ് മാറിമറിഞ്ഞത് എന്ന് ഈ 39 കാരൻ പറയും ലോക്ഡൗൺ സമയത്താണ് തമിഴ്നാട്ടിലെ ഈറോഡിലെ ജെ കെ കെ എൻ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ പ്രൊഫസറായ പി നവീൻ കുമാർ വെങ്കിട്ടരാമനെ കണ്ടെത്തുന്നത് ഒരു ക്ഷേത്രത്തിന് സമീപത്ത് ഭിക്ഷ എടുക്കുകയായിരുന്നു അപ്പോൾ വെങ്കിട്ടരാമൻ താൻ ഒരു മദ്യപാനി ആയിരുന്നുവെന്നും അക്കാരണത്താൽ തന്നെ ഭാര്യയും മക്കളും ഉപേക്ഷിച്ചതായും വെങ്കിട്ടരാമൻ പറയുന്നു

ആളുകൾ ഉപേക്ഷിക്കുന്ന വസ്ത്രങ്ങളും ഭക്ഷണവും ആയിരുന്നു തന്റെ ജീവൻ നിലനിർത്തിയിരുന്നത് പലപ്പോഴും ജോലിക്കായി ആളുകളെ സമീപിച്ചെങ്കിലും തന്നെ എല്ലാവരും ആട്ടിയോടിക്കുക ആയിരുന്നു എന്നും വെങ്കിടരാമൻ പറയുന്നു ഈ സമയത്താണ് നവീൻ വെങ്കിട്ടരാമനെ കണ്ടെത്തുന്നതും സഹായം ഒരുക്കുന്നതും ആറുവർഷമായി ജെ കെ കെ എൻ കോളേജിൽ അദ്ധ്യാപകനാണ് പി നവീൻകുമാർ തെരുവിൽ അലഞ്ഞുതിരിയുന്നവർക്കും ഭിക്ഷാടകർക്കും സഹായം ഒരുക്കുന്നത് നവീൻ കുമാറിന്റെ ജീവിതത്തിന്റെ ഭാഗമാണ് എൻജിനീയറിങ് ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് തെരുവിൽ കഴിയുന്നവരുടെ വിശപ്പകറ്റാൻ ആയി പ്രവർത്തിച്ചു തുടങ്ങിയത് എന്ന് നവീൻ കുമാർ പറയുന്നു പഠിക്കുന്നതിനായി കോളേജിലേക്ക് പോകുമ്പോൾ പോക്കറ്റ് മണിയായി വീട്ടിൽ നിന്നും 10 രൂപ ലഭിക്കുമായിരുന്നു ഈ തുകയ്ക്ക് തെരുവിൽ ഭിക്ഷ എടുക്കുന്ന ആർക്കെങ്കിലും ഭക്ഷണം വാങ്ങി നൽകുമായിരുന്നു

എന്റെ അച്ഛൻ ഭിന്നശേഷിക്കാരൻ ആണ് അമ്മ കിടപ്പിലും അതിനാൽ തന്നെ വിശപ്പിന്റെ വില എനിക്കറിയാം നവിൻ പറയുന്നു ഭിക്ഷ എടുക്കുന്നവർക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ ഒരു ചാൻസ് കൂടി ഒരുക്കുകയാണ് നവീൻ ചെയ്യുന്നത് തെരുവിൽ കഴിയുന്നവരിൽ പലർക്കും പുതിയ ബിസിനസുകൾ തുടങ്ങാൻ അവസരമൊരുക്കി മാനസിക വിഭ്രാന്തി ഉള്ളവരെ നവീനും സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ച അക്ഷയം ട്രസ്റ്റിൽ പ്രവേശിപ്പിക്കും ഇതിനോടകം അയ്യായിരത്തിലധികം ഭിക്ഷാടകർക്ക് സഹായം ഒരുക്കാൻ നവീണിന് സാധിച്ചിട്ടുണ്ട് ചിലർക്ക് സ്വന്തമായി ബിസിനസ് തുടങ്ങാനുള്ള സൗകര്യമൊരുക്കി ചിലരെ സർക്കാർ നിയന്ത്രണത്തിലുള്ള ഓൾഡേജ് ഹോമിലാക്കി ചിലരെങ്കിലും കുടുംബത്തോടൊപ്പം മടക്കി അയക്കാനും നവീണിന് സാധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here