നമ്മുടെ സമൂഹത്തിൽ ദിവസവും നിരവധി അതി ക്രമങ്ങളാണ് നടക്കുന്നത്. അതിൽ സ്ത്രീകൾക്ക് നേരെയുള്ള സംഭവങ്ങൾ വർധിച്ചു വരുകയാണ്. എന്തൊക്കെ നിയമങ്ങൾ വന്നാലും ദിനംപ്രതി ഇത് കൂടുകയാണ്. പൊതു ഇടത്തിൽ സ്ത്രീകൾ നേരിടേണ്ടി വരുന്ന പലതരം അനുഭവങ്ങളുടെ തുടർക്കഥയായി ഒരു സംഭവം കൂടി. അപർണ എന്ന പെൺകുട്ടിയാണ് തനിക്ക് കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് നേരിട്ട ഒരു വിചിത്രമായ അനുഭവത്തെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്.
തന്റെ സ്കൂട്ടറിൽ ലിഫ്റ്റ് ചോദിച്ച് കയറിയ പത്താം ക്ലാസുകാരൻ സ്കൂൾ കുട്ടി പൊടുന്നനെ ചോദിച്ച ചോദ്യമാണ് അപർണയെ ഞെട്ടിച്ചതെന്നാണ് അവർ വിഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇത്രയും ചെറു പ്രായത്തിൽ തന്നെ അങ്ങേയറ്റം അ ശ്ലീലം കലർന്ന ഭാഷയില്‍ അവൻ സംസാരിച്ചത് വലിയ ഞെട്ടലാണ് തനിക്കുണ്ടാക്കിയതെന്ന് അപർണ പറയുന്നു. വെറും 14 വയസുകാരന്റെ നാവിൽ നിന്നും ഇത്തരം വൃ ത്തികെട്ട വാക്കുകൾ വന്നു എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അപർണ വിഡിയോയിലൂടെ പറയുന്നു.
ആ കുട്ടിയുടെ സ്കൂളിനെയാണോ അതോ മാതാപിതാക്കളെയാണോ ഇത്തരം സ്വാഭാവ ദൂ ഷ്യത്തിന്റെ പേരിൽ കുറ്റപ്പെടുത്തേണ്ടതെന്നും അപർണ ചോദിക്കുന്നു. അത്തരം കുട്ടികള്‍ക്ക് കൗൺസിലിങ് ആവശ്യമാണെന്നാണ് വിഡിയോ കണ്ടവർ പറയുന്നത്. മാതാപിതാക്കളെയോ അധ്യാപകരെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സാങ്കേതിക വിദ്യകൾ വളർന്ന കാലഘട്ടമാണ് പ്രശ്നമെന്നും ചിലർ പറയുന്നു. ഏതായാലും വലിയ ഗൗരവം അര്‍ഹിക്കുന്ന വിഷയം പങ്കുവച്ചതിന് അപര്‍ണയെ അഭിനന്ദിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് ഉൾപ്പെടെ നിരവധി പേർ വിഡിയോ ഷെയർ ചെയ്യുന്നുണ്ട്.