മലപ്പുറത്തെ ദമ്പതികളുടെ മകള്‍ക്ക് സംഭവിച്ചത് കണ്ടോ? അമ്മമാര്‍ ഇത്രയേറെ ശ്രദ്ധിക്കണം; ഞെട്ടിപ്പോകും.അഞ്ചു വയസ്സു വരെയെങ്കിലും കുഞ്ഞുങ്ങളുടെ കാര്യത്തിൽ മാതാപിതാക്കൾ അതീവ ശ്രദ്ധ നല്കേണ്ടതുണ്ട് .പിഞ്ചുമക്കളെ അടുത്തു കിടത്തി ഉറക്കുന്ന അമ്മമാർ നന്നായി ശ്രദ്ധിക്കേണ്ടതും ഈ പ്രായത്തിലാണ്. ഇന്ത്യയിൽ അപൂർവമാണെങ്കിലും മാതാപിതാക്കളുടെ ഇടയിൽ ശ്വാസംമുട്ടി നിരവധി കുഞ്ഞുങ്ങൾ വിദേശരാജ്യങ്ങളിൽ മരിച്ചിട്ടുണ്ട്. അതിനാൽ കുഞ്ഞുങ്ങളുമൊത്തു ഒരേ കട്ടിലിൽ കിടന്നു ഉറങ്ങാൻ പലരാജ്യങ്ങളിലും മാതാപിതാക്കളെ അനുവദിക്കാറില്ല.

ഇപ്പോൾ ഇത്തരത്തിലുള്ള മറ്റൊരുഅനുഭവത്തിൽ നിന്നും തലനാരിഴയ്ക്ക് തങ്ങളുടെ മകളെ രക്ഷപ്പെടുത്തിയ ആശ്വാസത്തിലാണ് ദുബായിൽ താമസിക്കുന്ന തിരൂർ സ്വദേശികൾ. ദുബായ് അൽബദയിലെ വില്ലയിലാണ് എഴുത്തുകാരൻ കൂടിയായ അസീസും ഭാര്യ ഷഹീം കുഞ്ഞും അടങ്ങുന്ന കുടുംബം താമസിക്കുന്നത് .ഒരു വയസാണ് ഷെസ എന്ന കുട്ടിക്ക് ഉള്ളത്.അസീസാണ് തങ്ങളുടെ ഞെട്ടിക്കുന്ന അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. രാത്രി മൂന്നു മണിക്ക് ഷെഹി വിളിക്കുന്നത് കേട്ടാണ് ഉണർന്നത് ഞങ്ങൾക്കിടയിൽ ഒരു വയസ്സുള്ള മകൾ കിടക്കുന്നുണ്ട്. ലൈറ്റ് ഓഫ് ചെയ്തതിനാൽ ഇരുട്ടാണ്ഷെഹി കുട്ടിക്ക് പുറംതിരിഞ്ഞ് ആണ് കിടക്കുന്നത്. അവൾ പരിഭ്രമത്തോടെ പറഞ്ഞു മോളെ ഒന്ന് നോക്കു എനിക്ക് അനങ്ങാൻ പറ്റുന്നില്ല. ഞാൻ അനങ്ങിയാൽ മോളു കരയുന്നുണ്ട് എന്റെ മുടി വലിച്ചിട്ടു കിട്ടുന്നില്ല. ഉടനെ മൊബൈൽ ഫോണിൻറെ സ്ക്രീൻ വെളിച്ചത്തിൽ ഞാൻ മോളെ നോക്കി.
അപ്പോൾ കണ്ട കാഴ്ച ശഹിയുടെ മുടികൾ ചേർന്ന് കഴുത്തിനുചുറ്റും ചുറ്റി അമർന്ന് ശ്വാസം മുട്ടുകയാണ് മോൾ. എനിക്ക് കൈകൾ വിറച്ചു കൂടുതൽ വെളിച്ചത്തിനുവേണ്ടി മൊബൈലിൽ ടോർച്ച് ഓൺ ചെയ്യാൻ നോക്കിയിട്ട് ടെൻഷൻ കാരണം പറ്റുന്നില്ല. സ്ക്രീനിന്റെ വെളിച്ചത്തിൽ തന്നെ മുടി വേർപെടുത്താൻ നോക്കി പക്ഷേ ആകെ കെട്ടുപിണഞ്ഞ്കയർ പോലെ കിടക്കുന്ന മുടി വലിച്ചിട്ടും കിട്ടുന്നില്ല മോൾക്ക് ഉറക്കത്തിൽ ഉരുളുന്ന പരിപാടിയുണ്ട് അതിനിടയിൽ സംഭവിച്ചത് ആകണം കുട്ടിയെ പൊക്കിയപ്പോൾ ഷെഹി തിരിഞ്ഞു തിരിഞ്ഞു കുട്ടിക്ക് അഭിമുഖമായി വന്നു ഞാൻ ഒരു മുൻകരുതലായി മുടിക്ക് ഇടയിൽ വിരൽ കടത്തി കഴുത്തിലെ മുറുക്കം കുറയ്ക്കാൻ നോക്കി ലൈറ്റ് ഓൺ ചെയ്ത് എത്ര ശ്രമിച്ചിട്ടും മുടി അഴിക്കാൻ പറ്റുന്നില്ലകുറച്ചു മുടി അഴിക്കാൻ ശ്രമിക്കുമ്പോൾ ചിലത് മുറുകുന്നു യാതൊരു രക്ഷയുമില്ല അവസാനം കത്രിക എടുത്ത് കഴുത്തിൽ തട്ടാതെ ശ്രദ്ധിച്ച് മുടി മുറിക്കേണ്ടി വന്നു.