മത്തി സുകുവിന്റെ മകളായി തിളങ്ങി; സീരിയല്‍ നടി സോനു സതീഷിന്റെ ജീവിതത്തില്‍ സംഭവിച്ചതെന്ത്‌…

314

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ അഭിനേത്രികളില്‍ ഒരാളാണ്‌ സോനു സതീഷ്‌. നായികയായും വില്ലത്തിയായും ഗംഭീര പ്രകടനമാണ്‌ നടി കാഴചവയ്ക്കുന്നത്‌. സ്ത്രീധനം” സീരിയലിലെ വേണി എന്ന കഥാപാത്രമാണ്‌ താരത്തിന്റെ കരിയറില്‍ വലിയൊരു വഴിത്തിരിവ്‌ ഉണ്ടാക്കിയത്‌. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യിരുന്ന’സുമംഗലി ഭവ” എന്ന സീരിയലാണ്‌ താരം അവസാനമായി ചെയ്യത്‌. ഇന്‍സ്റ്റാഗ്രാമില്‍ സജീവമായി താരം പങ്കുവയ്ക്കുന്ന പോസ്റ്റകളെല്ലാം വളരെ ചുരുങ്ങിയ സമയം കൊണ്ട്‌ തന്നെ വൈറലായി മാറാറുണ്ട്‌. സ്ത്രീധനം, ഭാര്യ തുടങ്ങിയ സീരിയലുകളിലൂടെയാണ്‌ സോനു മലയാളികള്‍ക്ക്‌ സുപരിചിതയായത്‌.

നൃത്തം പഠിച്ച ശേഷമാണ്‌ താരം അഭിനയത്തിലേക്ക്‌ തിരിഞ്ഞത്‌. പിന്നീട്‌ അവതാരികയായും തിളങ്ങിയിട്ടുണ്ട്‌. പഠിക്കുന്ന കാലത്തെ കലാതിലകമായിരുന്നു. അന്ന്‌ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും സമ്മാനങ്ങള്‍ സ്വന്തമാക്കുകയും ചെയ്യിരുന്നു. എന്നും ഡാന്‍സര്‍ ആയിരുന്നതിനാല്‍ എല്ലായിടത്തും സെന്റര്‍ ഓഫ്‌ അട്രാക്ഷന്‍ ആയിരുന്നു താരം. അന്ന്‌ പ്രണയഭൃര്‍ത്ഥനകള്‍ ഒരുപാട്‌ ഉണ്ടായിട്ടുണ്ട്‌. കുറേ ലലെറ്ററുകളും, പ്രൊപ്പോസല്‍സൊക്കെ ഉണ്ടായിരുന്നു. പക്ഷേ അന്നും സ്റ്റേജ്‌ ഭയമൊന്നും ഉണ്ടായിരുന്നില്ല. എല്ലാ പരിപാടികളിലും സജീവമായി പങ്കെടുക്കുകയും ചെയ്യിരുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ്‌ വാല്‍ക്കണ്ണാടിയുടെ അവതാരികയായി എത്തിയത്‌.

സോനു പിന്നീട്‌ തിരക്കേറിയ താരമായി മാറുകയായിരുന്നു. സ്ത്രീധനത്തിലെ വേണി എന്ന വില്ലത്തിയുടെ വേഷം സോനുവിനെ ശ്രദ്ധേയയാക്കി. പിന്നീടാണ്‌ മറ്റ്‌ ചാനലുകളില്‍ നിന്നും വിളി വന്നത്‌. ആദ്യം അവസരം വന്നത്‌ സീരിയലില്‍ അഭിനയിക്കാനായിരുന്നു. മലയാളത്തില്‍ ചെയ്യപ്പോള്‍ മികച്ച സ്വീകരണമായിരുന്നു. തമിഴ സീരിയലില്‍ നിന്ന്‌ അവസരം ലഭിച്ചപ്പോള്‍ സ്വീകരിച്ചു. തമിഴ്‌ ഏറെ ഇഷ്ടവുമായിരുന്നു. നടന്‍ ജയന്റെ ജേഷ്ടന്റെ മകന്‍ ആദിത്യന്‍ സോനുവിനെ കല്യാണം കഴിച്ചെന്നൊരു കഥയുമുണ്ട്‌. ഭാര്യ സീരിയലില്‍ രോഹിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടിരിക്കെ ആയിരുന്നു സോനുവിന്റെ കഴുത്തില്‍ ആന്ധ്രാ സ്വദേശിയായ അജയ്‌ താലിചാര്‍ത്തുന്നത്‌.

സോനു ബാംഗ്ലൂരില്‍ പഠിക്കുമ്പോള്‍ ഇരുവരും തമ്മില്‍ അടുപ്പത്തിലാവുകയായിരുന്നു. തുടര്‍ന്ന്‌ അജയിയുടെ അമ്മ വിവാഹാലോചനയുമായെത്തി. വീട്ടുകാര്‍ തന്നെ വിവാഹം നിശ്ചയിക്കുകയും ചെയ്യു. പരമ്പരാഗത ചടങ്ങുകളോടെ ആന്ധ്രാപ്രദേശിലാണ്‌ ഇരുവരുടെയും മോതിരമിടല്‍ നടന്നത്‌. 2017 ആഗസ്പ്‌ 31ന്‌ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. ബാംഗ്ലൂരില്‍ ഐ ടി എഞ്ചിനീയറാണ്‌ അജയ്‌. വീട്ടുകാര്‍ക്ക്‌ സോനുവിനെ ഡോക്റാക്കുവാനായിരുന്നു ആഗ്രഹം. പക്ഷേ മെഡിസിനകിട്ടിയില്ല. എഞ്ചിനീയറിംങ്‌ കിട്ടി.

പക്ഷേ ആര്‍ജഎടുത്ത്‌ പടിച്ചോളാമെന്ന്‌ അമ്മയോട്‌ പറയുകയായിരുന്നു. ശേഷം ലിറ്ററേച്ചറിലും കുച്ചുപിഡിയിലും പിജി എടുത്തു. ജെആര്‍എഫും കിട്ടിയിട്ടുണ്ട്‌. അമ്മയുടെ ആഗ്രഹം പോലെ ഡോക്റേറ്റെടുത്ത്‌. ഡോക്ുറാവാനുള്ള ശ്രമത്തിലാണ്‌ താരമിപ്പോള്‍. സീരിയലില്‍ തിളങ്ങിയതിനാല്‍ സിനിമയില്‍ നിന്ന്‌ അവസരങ്ങള്‍ അങ്ങനെ അധികം വന്നിട്ടില്ല. എങ്കിലും സിനിമയെ എന്നും സ്‌നേഹിക്കുന്നുണ്ടെന്നും കറക്ട്ടായിട്ടുള്ള ഒരു എന്‍ട്രിക്കായി താന്‍ കാത്തിരിക്കുകയാണെന്നും സോനു സതീഷ്‌ പറയുന്നു. മെര്‍ച്ചന്റ്‌നേവിയില്‍ ഉദ്യോഗസ്ഥനായ കെ.സതീഷ്‌ കുമാറിന്റെയും ഡോക്ടര്‍ ശ്രീകലയുടെയും മകളാണ്‌ സോനു സതീഷ്‌.

LEAVE A REPLY

Please enter your comment!
Please enter your name here