മക്കൾക്കും ഭർത്താവിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചു നടി സജിതാ ബേട്ടി ഏറ്റെടുത്തു മലയാളികളും

29

ബാലതാരമായി ബിഗ് സ്‌ക്രീനിൽ തിളങ്ങി നിന്ന താരമാണ് സജിതാ ബേട്ടി. ഒരു കാലത്ത് മലയാളി പ്രേക്ഷകരുടെ സ്വന്തം ബേട്ടി തന്നെ ആയിരുന്നു സജിത. മിക്ക ചിത്രങ്ങളിലും ബാലതാരമായി തിളങ്ങിയ സജിത മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയ ആയി മാറുകയും ചെയ്തു. കുട്ടി ആയിരിക്കുമ്പോൾ മുതൽ തന്നെ മികച്ച അഭിനയ മികവാണ് താരം കാഴ്ച വച്ചത്. കുട്ടിത്തം തുളുമ്പുന്ന മുഖവും,നിഷ്കളങ്കമായ വിടര്‍ന്ന കണ്ണുകളും ഉള്ള താരത്തിനു ഇന്നും വലിയ മാറ്റം ഒന്നും ഇല്ലെന്നാണ് സജിതയുടെ പുതിയ ചിത്രം കണ്ട ആരാധകർ പറയുന്നത്. സജിതയുടെ വിശേഷങ്ങളിലൂടെ.

പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങൾ ആയിരുന്നില്ല സജിത കൈകാര്യം ചെയ്തതിൽ അധികവും. വില്ലത്തി വേഷങ്ങളിലൂടെയാണ് കൂടുതലും ശ്രദ്ധിക്കപെട്ടത്. ഗ്ളാമർ വേഷങ്ങളിലൂടെയും താരം പ്രേക്ഷകരിൽ നിറഞ്ഞു നിന്നിരുന്നു. 2012 ൽ വിവാഹം കഴിഞ്ഞ സജിത ഗർഭിണി ആയിരുന്നപ്പോഴും അഭിനയ രംഗത്ത് നിറഞ്ഞുനിന്നു. കഴിഞ്ഞ മൂന്നു വർഷമായി സജിത അഭിനയത്തിൽ നിന്നും ഇടവേള എടുത്തിട്ട്. എങ്കിലും തങ്ങളുടെ വീട്ടിലെ അംഗത്തെ പോലെയാണ് ഇന്നും സജിതയെ മിനി സ്‌ക്രീൻ പ്രേക്ഷകർ ആരാധിക്കുന്നത്. ഇപ്പോൾ മൂന്നുവയസ്സിലേക്ക് കടക്കുന്ന മകൾ ഇസ ഫാത്തിമ ഷമാന്റെ വളർച്ച ആസ്വദിക്കുന്ന തിരക്കിൽ ആണ് സജിത ബേട്ടി.

​ഭർത്താവിനൊപ്പം കുറച്ചുകാലം ഭർത്താവിനൊപ്പം വിദേശത്തായിരുന്ന സജിത ഇപ്പോൾ നാട്ടിൽ സെറ്റിൽഡ് ആണ്. ബിസിനസ്സുകാരനായ ഭർത്താവ് ഷമാസ് തന്റെ ഒപ്പം എന്തിനും ഏതിനും കൂടെ ഉണ്ടെന്ന് മുൻപ് ഞങ്ങൾക്ക് തന്ന ഒരു അഭിമുഖത്തിൽ സജിത വ്യക്തമാക്കിയിട്ടുണ്ട്. അഭിനയത്തിലേക്ക് തിരിച്ചെത്തുമെന്നും സജിത പറഞ്ഞിരുന്നു. പുതിയ കുടുംബചിത്ര ഭർത്താവ് ഷമാസിനും മകൾ ഇസക്കും ഒപ്പമുള്ള സജിതയുടെ പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പൊതുവെ പർദ്ദയിൽ ആണ് സജിത ചിത്രങ്ങളിൽ എത്താറുള്ളത് എങ്കിലും സൽവാറിൽ മൊഞ്ചത്തി ആയിട്ടാണ് സജിത പുതിയ ചിത്രത്തിൽ എത്തിയിരിക്കുന്നത്.

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിത മുഖമാണ് സജിതാ ബേട്ടിയുടെത്. മിസ്റ്റര്‍ ആന്‍ഡ് മിസിസ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് എത്തിയെങ്കിലും ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമയില്‍ ബാലതാരമായിട്ടാണ് സജിതാ ബേട്ടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. 40ല്‍ അധികം സീരിയലുകളിലും സജിത വേഷമിട്ടിരുന്നു. 2012ല്‍ കല്യാണം കഴിഞ്ഞെങ്കിലും സജിത സിനിമയിലും മിനിസ്‌ക്രീനിലും സജീവമായിരുന്നു.
ബാലതാരമായി ബിഗ് സ്‌ക്രീനിൽ തിളങ്ങി നിന്ന താരമാണ് സജിതാ ബേട്ടി. ഒരുകാലത്തെ മിക്ക ചിത്രങ്ങളിലും ബാലതാരമായി തിളങ്ങിയിട്ടുണ്ടെങ്കിലും ശ്രീ കൃഷ്ണപുരത്തെ നക്ഷത്ര തിളക്കത്തിലൂടെയാണ് സജിത കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. കുട്ടി ആയിരിക്കുമ്പോൾ മുതൽ തന്നെ മികച്ച അഭിനയ മികവാണ് താരം കാഴ്ച വച്ചത്. കുട്ടിത്തം തുളുമ്പുന്ന മുഖവും,നിഷ്കളങ്കമായ വിടര്‍ന്ന കണ്ണുകളും ഉള്ള താരം പിന്നീടിങ്ങോട്ട് സിനിമകളിൽ മാത്രമല്ല സീരിയലുകളിലും തിളങ്ങാന്‍ തുടങ്ങി.

ഈ ഉത്സവകാലത്ത് നിങ്ങള്‍ക്കായി സമ്മാനമൊരുക്കാം – Samsung Galaxy ക്യാമ്പയിനെ കുറിച്ച് അറിയൂ! പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങൾ ആയിരുന്നില്ല സജിത കൈകാര്യം ചെയ്തതിൽ അധികവും. വില്ലത്തി വേഷങ്ങളിലൂടെയാണ് കൂടുതലും ശ്രദ്ധിക്കപെട്ടത്. ഗ്ളാമർ വേഷങ്ങളിലൂടെയും താരം പ്രേക്ഷകരിൽ നിറഞ്ഞു നിന്നിരുന്നു. 2012 ൽ വിവാഹം കഴിഞ്ഞ സജിത അഞ്ചുമാസം ഗർഭിണി ആയിരുന്നപ്പോഴും അഭിനയ രംഗത്ത് തന്നെ നിറഞ്ഞുനിന്നു. രണ്ടുവർഷം മാത്രമേ ആയിട്ടുള്ളൂ സജിത അഭിനയത്തിൽ നിന്നും ഇടവേള എടുത്തിട്ട്. എങ്കിലും തങ്ങളുടെ വീട്ടിലെ അംഗത്തെ പോലെ കരുതിയിരുന്ന ഒരു പെൺകുട്ടി വേഗം പോയ പോലെയുള്ള ഫീലാണ് വീട്ടമ്മമാരായ ടെലിവിഷൻ പ്രേക്ഷകർക്ക് ഇന്നും മനസ്സിൽ.

എന്തുകൊണ്ട് രണ്ടു വർഷം ഇടവേള എടുത്ത് മാറി നിന്നു. ഇനിയും അഭിനയത്തിലേക്കുള്ള മടങ്ങിവരവുണ്ടോ? മടങ്ങിവന്നാൽ ഏത് തരം റോളുകൾ ആകും തെരഞ്ഞെടുക്കുക എന്ന് തുടങ്ങി പ്രേക്ഷകർ കാത്തിരിക്കുന്ന നിരവധി ചോദ്യങ്ങൾക്കുള്ള മറുപടി നൽകുകയാണ് സജിത ബേട്ടി സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലൂടെ.

“ഞാൻ അങ്ങിനെ ഇടവേള എടുത്തു എന്നൊന്നും പറയാൻ പറ്റില്ല. കാരണം ഇപ്പോൾ എന്റെ മകൾക്ക് ഒന്നര വയസ്സായി. അവളെ ഗർഭിണിയായി അഞ്ചുമാസം ഉള്ളത് വരെ അഭിനയിച്ചിരുന്നു.ഇപ്പോൾ അവളുടെ പിറകെയുള്ള ഓട്ടത്തിലാണ്. സമയം തികയുന്നില്ല. ഭർത്താവ് ബിസിനെസ്സ് കാരനാണ്. അപ്പോൾ അദ്ദേഹത്തിന് അതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് പുറത്ത് പോകേണ്ടതായി വരും. ആ സമയം എന്റെ മകൾ ഒറ്റയ്ക്കാകില്ലേ. അവൾ തനിച്ചാകുന്നത് എനിക്ക് സഹിയ്ക്കാൻ കഴിയില്ല. അപ്പോൾ അവൾക്ക് ഒരു പ്രായം ആകട്ടെ എന്ന് കരുതിയാണ് മാറി നിന്നത്. പിന്നെ എന്റെ ഷമാസ് ഇക്ക എന്ന് എന്നോട് അഭിനയം നിർത്താൻ പറയുന്നുവോ അത് വരെയും ഞാൻ അഭിനയിക്കും. ഇത് വരെയും അദ്ദേഹം എന്റെ ഒപ്പം നിന്നിട്ടുള്ളത് അല്ലാതെ ഒന്നിനും നോ എന്ന് പറഞ്ഞിട്ടില്ല. അദ്ദേഹം തന്നെയാണ് എന്റെ എല്ലാ ഭാഗ്യങ്ങൾക്കും കാരണം”, സജിത വാചാലയായി.

ഗ്ളാമർ വേഷങ്ങളിൽ നിന്നും പെട്ടെന്ന് ഞാൻ ട്രഡീഷൻ ആയതൊന്നും അല്ല. ഞാൻ പണ്ട് മുതൽക്കു തന്നെ പർദ്ദ ധരിക്കുന്ന ആളാണ്. ഇപ്പോഴും അതങ്ങനെ തുടർന്ന് കൊണ്ട് പോകുന്നു. ഉറുദു മുസ്ലീം സമുദായക്കാരാണ് ഞങ്ങൾ.അതുകൊണ്ട് തന്നെ പരമ്പരാഗതമായ ആചാരങ്ങളിൽ വിശ്വസിച്ചു പോരുന്നു. എന്ന് കരുതി സിനിമയിലോ സീരിയലുകളിലോ എത്തുമ്പോഴും അങ്ങിനെയുള്ള വസ്ത്രങ്ങൾ മാത്രമേ ധരിക്കൂ എന്നൊന്നും ഞാൻ പറയുന്നില്ല. ഗ്ളാമർ വേഷങ്ങൾ ഒഴികെയുള്ള വേഷങ്ങൾ എന്തും ഞാൻ കഥാപത്രത്തിന് അനുസരിച്ചു ചെയ്യും. മുൻപ് സജിതാ ബേട്ടി എങ്ങനെ ആയിരുന്നുവോ അതേപോലെ തന്നെ ആയിരിക്കും ഇനിയും അതിന് മാറ്റങ്ങൾ ഒന്നും ഉണ്ടാകില്ല. ഉണ്ടാകാൻ ഷമാസ് ഇക്ക സമ്മതിക്കുകയും ഇല്ല. അദ്ദേഹം എന്റെ പ്രൊഫഷനെ അത്രയും ബഹുമാനിക്കുന്ന ആള് തന്നെയാണ്. പടച്ചോന്റെ കൃപ കൊണ്ടാണ് അദ്ദേഹത്തെ എനിക്ക് ലഭിച്ചത്.

ദിലീപേട്ടന്റെ ലക്കി ആർട്ടിസ്റ്റാണ് ഞാൻ എന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്. ചെറിയ ചെറിയ വേഷങ്ങൾ ആണെങ്കിൽ തന്നെയും അദ്ദേഹത്തിന്റെ ഒപ്പമുള്ള ചിത്രങ്ങൾ എപ്പോഴും ഹിറ്റായിട്ടുണ്ട്. തെങ്കാശിപ്പട്ടണം, ടു കൺട്രീസ്, മിസ്റ്റർ മരുമകൻ തുടങ്ങിയ ചിത്രങ്ങൾ അതിന് തെളിവാണ്. മാത്രമല്ല എന്റെ ഷമാസ് ഇക്കയും ടു കണ്ട്രീസിൽ അഭിനയിച്ചിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ച് മുൻപ് ഒരു ടെലിഫിലിമിലും അഭിനയിക്കാനുള്ള ഭാഗ്യവും ഉണ്ടായിട്ടുണ്ട്. ഞാൻ അദ്ദേഹത്തെ ഇപ്പോഴും അഭിനയിക്കാൻ നിർബന്ധിക്കാറുണ്ടെങ്കിലും, അദ്ദേഹം എന്നോടാണ് അപ്പോഴൊക്കെ അഭിനയത്തിലേക്ക് പോകാനായി പറയുന്നത്. നീ എല്ലാവരും അറിയുന്ന ഒരു സ്റ്റാർ ആണ് അപ്പോൾ നീ അഭിനയിക്കണം ഞാൻ എന്തിനും കൂട്ടുണ്ടാകും എന്നാണ് അദ്ദേഹം പറയുക.

ഞാൻ തിരിച്ചുവരും. എന്നാല്‍ ചെറിയ ചെറിയ വേഷങ്ങളിലൂടെയുള്ള ഒരു മടങ്ങിവരവ് ഉണ്ടാകില്ല. പണ്ട് പലപ്പോഴും അത് സംഭവിച്ചിട്ടുണ്ട്. അന്നൊക്കെ അവിടെ റീച്ചിനായി പലരും എന്നെ സൈഡ് റോളുകളിൽ നിർത്തിയിട്ടും ഉണ്ട്. എന്നാൽ ഇനി അത് എന്നെ സംബന്ധിച്ചിടത്തോളം സാധ്യമാകും എന്ന് തോന്നുന്നില്ല. നല്ല ശക്തമായ ഒരു കാഥാപാത്രം വരട്ടെ. അപ്പോൾ തീർച്ചയായും ഞാൻ സ്വീകരിക്കും. നിരവധിയാളുകൾ വിളിക്കുണ്ടെങ്കിലും ഞാൻ പ്രതീക്ഷിച്ച കഥാപത്രം ഇത് വരെയും എന്നെ തേടിയെത്തിയിട്ടില്ല. ഇന്നും എന്നെ കാണുന്നവർ ഞാൻ ചെയ്ത വില്ലത്തി കഥാപാത്രങ്ങളെ പറ്റി സംസാരിക്കും. വില്ലത്തി ആയാലും സോഫ്റ്റ് ക്യാരക്ടർ ആയാലും ഞാൻ ലീഡ് ചെയ്യുന്ന ഒരു റോൾ ആയിരിക്കണം എന്ന് നിർബന്ധം ഉണ്ട്. സീരിയലുകളിൽ മാത്രമാണ് ഇക്കാര്യത്തിൽ എനിക്ക് വാശി. പക്ഷേ സിനിമയിൽ നായിക കഥാപത്രം മതി എന്നൊന്നും ഞാൻ പറയില്ല. എനിയ്ക്ക് അച്ഛൻ സീരിയൽ ആണെങ്കിൽ അമ്മ സിനിമയാണ്. അച്ഛനും അമ്മയും ഇല്ലാതെ മക്കൾക്ക് എന്ത് ജീവിതം.

ടു കൺട്രീസ്, തെങ്കാശിപ്പട്ടണം, നാദിയ കൊല്ലപ്പെട്ട രാത്രിയില്‍, ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍, റെഡ് സല്യൂട്ട് എന്നീ ചിത്രങ്ങളില്‍ സജിത അഭിനയിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. അടുക്കളയിൽ ജോലിയുണ്ട് എന്ന ചിത്രത്തിലായിരുന്നു സജിത ഏറ്റവും ഒടുവിൽ അഭിനയിച്ചത്. അറുപതോളം സീരിയലുകളിൽ തിളങ്ങിയ സജിത അവസാനം ചെയ്ത മെഗാ പരമ്പര സീതയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here