മറ്റൊരു അധ്യായന വർഷത്തിലേക്ക് കൂടി കടന്നിരിക്കുകയാണ് കുരുന്നുകൾ. കൊവിഡ് മഹാമാരിയിലൂടെ കടന്നുപോകുന്നതിന് ഇടയിലാണ് മറ്റൊരു അധ്യായന വര്ഷം കൂടി വന്നെത്തിയത്. കഴിഞ്ഞ വര്ഷത്തേതിൽ നിന്നും സ്ഥിതി മാറ്റം ഇല്ലാതെ തുടരുന്ന സാഹചര്യത്തിൽ സ്കൂൾ പ്രവേശനോത്സവം ഇത്തവണയും കേരളത്തിൽ ഓൺലൈനിലൂടെയാണ് നടന്നത്. 20,000-ലധികം ആളുകള്‍ ഇപ്പോള്‍ എന്തു ചെയ്യുന്നു? അറിയാം ഇതിനിടയിൽ നിരവധി താരങ്ങളും ആരാധകരും ആണ് തങ്ങളുടെ സ്‌കൂൾ കാലഘട്ടത്തെക്കുറിച്ചുള്ള കുറിപ്പുകൾ പങ്കിട്ടുകൊണ്ട് രംഗത്ത് എത്തിയത്. അതിൽ നടൻ മനോജ് കെ ജയൻ മകന്റെ സ്‌കൂളിൽ എത്തിയ നിമിഷത്തെ കുറിച്ചാണ് സംസാരിക്കുന്നത്.
2 വർഷം മുൻപ് ,മനോജിന്റെ രണ്ടാമത്തെ മകൻ അമൃത്തിന്റെ സ്‌കൂളിൽ പോയപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ചാണ് മനോജ് പോസ്റ്റ് പങ്കിട്ടത്. ഒപ്പം മനോഹരമായ വീഡിയോയും അദ്ദേഹം പങ്ക് വച്ചു. ഇന്ന്..പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നു. 2 വർഷം മുൻപ് ,മോന്റെ (അമൃത്) ക്ലാസ്സിൽ (ചോയിസ് സ്‌കൂൾ എറണാകുളം) ൽ ഒരു ഫങ്ഷന് പോയപ്പോൾ ബാക്ഗ്രൗണ്ടിൽ ടീച്ചറിന്റെ ശബ്ദം കേൾക്കാം..☺️ഏറ്റവും പിൻസീറ്റിൽ ഭാര്യ ആശ വീഡിയോ എടുക്കുന്നു. അസുലഭ നിമിഷം ക്ലാസ്സ് റൂമിൽ ഇങ്ങനെ ഒരുമിച്ചിരുന്ന് കളിച്ച് ചിരിച്ചുല്ലസിച്ച് പഠിക്കാൻ ,അവർക്ക് എത്രയും വേഗം കഴിയട്ടേ എന്ന് പ്രാർത്ഥിക്കുന്നു”,, എന്ന് പറഞ്ഞുകൊണ്ടാണ് അന്നേ ദിവസം അദ്ദേഹം പാടിയ ഒരു ഗാനവും പ്രേക്ഷകർക്കായി താരം പങ്ക് വച്ചത്. 1988-ൽ മാമലകൾക്കപ്പുറത്ത് എന്ന സിനിമയിലൂടെ സിനിമാലോകത്ത് അരങ്ങേറിയ താരം ഇതിനകം സഹനടനായും വില്ലനായും നായകനായും സ്വഭാവ നടനായുമൊക്കെ നിരവധി സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു.
മണിരത്നം ഒരുക്കിയ രജിനികാന്ത് ചിത്രം ‘ദളപതി’യിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച മനോജ് കെ.ജയൻ കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഗാനഗന്ധർവ്വനാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടി ഉര്‍വശിയാണ് ആദ്യ ഭാര്യ. രണ്ടായിരത്തിലായിരുന്നു വിവാഹം, 2008ൽ ഇവർ വിവാഹമോചിതരായി. സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളിൽ കര്‍ശന നിയന്ത്രണങ്ങള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുകയുണ്ടായി. രണ്ട് ദിവസത്തെയും നിയന്ത്രണങ്ങള്‍ ലോക്ക്ഡൗണിന് സമാനമായിരിക്കുമെന്നും ജനങ്ങള്‍ പരമാവധി സമയം വീട്ടിൽ തന്നെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറയുകയുണ്ടായി. അത്യാവശ്യ ഘട്ടങ്ങളിലൊഴികെ വീടിനു പുറത്തിറങ്ങരുതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഫേസ്ബുക്കിൽ ലോക്ക്ഡൗണിനെ കുറിച്ച് ഒരു ചിത്രവും കുറിപ്പും പങ്കുവെച്ചിരിക്കുകയാണ് നടൻ മനോജ് കെ ജയൻ.
ലോക്ക്ഡൗണിന് സമാനമായ രണ്ടു ദിവസങ്ങൾ ഇന്നും, നാളെയും. ഒരു പരിപൂർണ്ണ ലോക്ക്ഡൗൺ നമുക്കിനി ചിന്തിക്കാനെ വയ്യ. എല്ലാം നല്ലതിനു വേണ്ടിയാണെന്ന് കരുതി എല്ലാവരും സഹകരിക്കുക. സൂക്ഷിക്കുക.. ശ്രദ്ധിക്കുക. നല്ലതു മാത്രം സംഭവിക്കട്ടെ എന്ന പ്രാർത്ഥനയോടെ, സീനിയേഴ്സ് സിനിമയിൽ നിന്ന് ഒരു ചിത്രം”, എന്നാണ് മനോജ് കെ ജയൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ സിനിമയായ സീനിയേഴ്സിലെ ഒരു ചിത്രമാണ് കുറിപ്പിനൊപ്പം മനോജ് കെ ജയൻ പങ്കുവെച്ചിരിക്കുന്നത്. ജയറാം, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, മനോജ് കെ. ജയൻ എന്നിവരാണ് സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നാലു പേരും പണ്ട് പഠിച്ച് കോളേജിൽ വീണ്ടും പഠിക്കാൻ വരുന്നതായിരുന്നു സിനിമയുടെ ഇതിവൃത്തം. സച്ചി, സേതു എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. വൈശാഖാണ് സിനിമ സംവിധാനം ചെയ്തത്.