ഭാഗ്യലക്ഷ്മിയുടെയും രമേശിന്റെയും തകര്‍ന്ന ദാമ്പത്യകഥ.!

359

സാമൂഹിക പ്രവർത്തക, നടി എന്നീ നിലകളിൽ അറിയപ്പെടുന്ന ആളാണ് ഭാഗ്യലക്ഷ്മി. നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ സ്ത്രീകൾക്ക് വേണ്ടി ഭാഗ്യലക്ഷ്മി മുന്നിട്ടു നിന്നിട്ടുണ്ട്. ഇന്ന് ബിഗ്‌ബോസ്സിലെ ഒരു മത്സരാർത്ഥി കൂടിയാണ് ഭാഗ്യലക്ഷ്മി. മികച്ച മത്സരമാണ് ഭാഗ്യലക്ഷ്മി ബിഗ്‌ബോസ്സിൽ കാഴ്ച വെക്കുന്നതും. ഇന്ന് ബിഗ്‌ബോസ്സിൽ എത്തിയ വാർത്ത ഭാഗ്യലക്ഷ്മി യെയും പ്രേക്ഷകരെയും ഒരുപോലെ നടുക്കുന്നത് ആയിരുന്നു.

ഭാഗ്യലക്ഷ്മി യുടെ ഭർത്താവ് രമേശ് മരണപ്പെട്ടു എന്ന വാർത്തയാണ് ഭാഗ്യലക്ഷ്മി യെ ബിഗ്‌ബോസ് അറിയിച്ചത്. വീട്ടിലേക്ക് പോകണ്ട എന്ന തീരുമാനമാണ് ഭാഗ്യലക്ഷ്മി എടുത്തത്. ഒപ്പം തന്നെ താനും ഭർത്താവും പിരിഞ്ഞിരുന്നുവെന്നും ബിഗ്‌ബോസ്സിലേക് വരുന്നതിനു മുമ്പ് താൻ ഭർത്താവിനെ പോയി കണ്ടിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറയുകയുണ്ടായി. ഭാഗ്യലക്ഷ്മി യുടെ ദാമ്പത്യത്തിൽ എന്താണ് സംഭവിച്ചതെന്നാണ് ഇപ്പോൾ പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

ഭാഗ്യലക്ഷ്മിയുടെ ആരാധകരും ഇതേ ചോദ്യവുമായി രംഗത്തുണ്ട്. അനാഥത്വത്തിൽ നിന്നും ഒരുപാട് പ്രതീക്ഷകളുമായിട്ടാണ് ഭാഗ്യലക്ഷ്മി ദാമ്പത്യത്തിലേക് കടന്നത്. എന്നാൽ ആ ദാമ്പത്യത്തിൽ ഭാഗ്യലക്ഷ്മി ഒട്ടും സംതൃപ്ത ആയിരുന്നില്ല. എല്ലാം വിട്ടേറിഞ്ഞു ഒരു ദിവസം മക്കൾക്കൊപ്പം ഭർത്താവിന്റെ വീട്ടിൽ നിന്നും ഇറങ്ങി പോരുകയായിരുന്നു ഭാഗ്യലക്ഷ്മി. വിവാഹം ഒരു സ്വപ്നം ആയിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ ഡബ്ബിങ് ആർട്ടിസ്റ്റ് ആയി സിനിമയിൽ എത്തിയതാണ്. ഡബ്ബിങ് വളരെ സീരിയസ് ആയി കാണുമ്പോഴും ആ പ്രായത്തിൽ തന്റെ സ്വപനം വിവാഹം കഴിച്ചു ഒരു നല്ല ദാമ്പത്യം തന്നെയായിരുന്നു.

22 ആം വയസിൽ ആയിരുന്നു ഭാഗ്യലക്ഷ്മിയുടെ വിവാഹം കഴിഞ്ഞത്. എന്താണ് ദാമ്പത്യത്തിൽ സംഭവിച്ചത് എന്ന് ഒറ്റകാരണം പറയാൻ കഴിയില്ല എന്നാണ് ഭാഗ്യലക്ഷ്മി മുൻപ് പറഞ്ഞത്. ഒരുപാട് കാര്യങ്ങൾ ഉണ്ട്. അനാഥയായ ഒരു പെണ്ണ് കുടുംബത്തിൽ എത്തുമ്പോൾ ഭർത്താവിൽ നിന്നും പ്രതീക്ഷിക്കുന്ന ചില കാര്യങ്ങൾ ഉണ്ട്. അതെനിക്ക് കിട്ടിയിട്ടില്ല. അദ്ദേഹം മദ്യപികുമായിരുന്നു.

പക്ഷെ അതൊന്നും ആയിരുന്നില്ല യഥാർത്ഥത്തിൽ കാരണം. ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഭാഗ്യലക്ഷ്മി യുടെ ആദ്യ ഭർത്താവ് പറഞ്ഞത് താൻ ജീവിച്ചിരിക്കുമ്പോൾ തന്നെ ഭാഗ്യത്തിന് മറ്റൊരു പ്രണയം ഉണ്ടായിരുന്നു എന്നതാണ്. സിനിമ പ്രവർത്തകരുമായി അമിതമായി അടുക്കുന്നു എന്ന കാരണമാണ് അദ്ദേഹം കണ്ടുപിടിച്ചത്. വിശ്വസിക്കുന്നെങ്കിൽ ആയിക്കോട്ടെ, എന്നെ അദ്ദേഹം ഒരിക്കലും ഉപേക്ഷിച്ചതല്ല , 2ദിവസം എന്നു പറഞ്ഞു മക്കളെയും കൂട്ടി ഞാൻ ആണ് വീട്ടിൽ നിന്നും ഇറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here