‘ഭര്‍ത്താവിനെ ഞാൻ ചുംബിക്കും, നിങ്ങള്‍ തടയുമോ?’: നടുറോട്ടിൽ കയർത്ത് യുവതി

1012

ന്യൂഡൽഹി മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌ത പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയ ദമ്പതികൾക്കെതിരെ കേസെടുത്ത് പോലീസ്. ഡൽഹിയിലെ പട്ടേൽ നഗർ സ്വദേശികളായ പങ്കജ് ദത്ത, ഭാര്യ അഭ ഗുപ്‌ത എന്നിവർക്കെതിരെയാണ് പോലീസ് രജിസ്‌റ്റർ ചെയ്‌തത്.

ഞായറാഴ്‌ച വൈകീട്ട് നാല് മണിക്ക് ഡല്‍ഹി ദാരിയഗഞ്ച് പ്രദേശത്ത് സംഭവം. കൊവിഡ്-19 വ്യപനത്തിൻ്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വാരാന്ത്യ കർഫ്യൂ ലംഘിച്ച് കാറിൽ എത്തിയ ദമ്പതികളെ പോലീസ് തടഞ്ഞതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. കര്‍ഫ്യൂ പാസ് കൈവശമില്ലാതെ സഞ്ചരിച്ച ഇവർ മാസ്‌ക് അടക്കമുള്ള സുരക്ഷാ മാർഗങ്ങൾ ഉപയോഗിച്ചിരുന്നില്ല. മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌ത പോലീസിനെതിരെ ആദ്യം യുവാവും പിന്നീട് യുവതിയുടെ തട്ടിക്കയറുകയായിരുന്നു.

കാറിനുള്ളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോള്‍ പോലും മാസ്‌ക് ധരിക്കണമെന്ന് ഹൈക്കോടതി വിധിയുണ്ടെന്ന് പോലീസ് പറഞ്ഞതോടെ ദമ്പതികൾ കാറിൽ നിന്ന് പുറത്തുവന്ന് പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുകയായിരുന്നു. ഞാൻ എൻ്റെ ഭാര്യയ്‌ക്കൊപ്പം യാത്ര ചെയ്യുമ്പോൾ എന്തിനാണ് കാർ തടഞ്ഞതെന്നായിരുന്നു യുവാവ് പോലീസിനോട് ചോദിച്ചത്.

ഇതിനിടെ യുവതി നടുറോട്ടിൽ വെച്ച് മോശം ഭാഷയിൽ പ്രതികരിച്ചു. ”ഞാന്‍ എന്റെ ഭര്‍ത്താവിനെ ചുംബിക്കും, നിങ്ങള്‍ക്ക് എന്നെ തടയാന്‍ കഴിയുമോ”- എന്ന് യുവതി പോലീസുകാരോട് ചോദിച്ചു. ഇതോടെയാണ് ദമ്പതികൾക്കെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാകുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here