ആരും ഇല്ലാത്തവർക്ക് ദൈവം തുണയായി ഉണ്ടാകും എന്നാണ് പറയാറ് എന്നാൽ ദൈവം നന്മ നിറഞ്ഞ മനസ്സിന് ഉടമയായവരിലൂടെ ആകും തുണയില്ലാത്തവരെ സഹായിക്കാൻ എത്തുക അത്തരത്തിൽ സോഷ്യൽ മീഡിയയുടെ മനസ്സ് കവരുന്ന ഒരു ചിത്രമാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ആരോരും സഹായത്തിന് ഇല്ലാതെ കോവിഡ് വാർഡിൽ വിശന്നു തളർന്ന് സ്വന്തമായി ഭക്ഷണം പോലും കഴിക്കാൻ കഴിയാത്ത അവസ്ഥയിൽ കിടക്കുന്ന വൃദ്ധന് ഭക്ഷണം വാരി കൊടുക്കുന്ന ഒരു നഴ്സിന്റെ ചിത്രമാണ് സോഷ്യൽ ലോകം ഏറ്റെടുത്ത് വൈറൽ ആക്കിയത്.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം ആരോരും സഹായത്തിന് ഇല്ലാതെ കോവിഡ് വാർഡിൽ കിടക്കുന്ന ഗോപി പിള്ള എന്ന 76കാരനാണ് ഭക്ഷണം വാരികൊടുത്ത് മാതൃകയായത്.ആശുപത്രിയിലെ കോവിഡ് ഒന്നാം വാർഡിൽ സഹായികൾ ഇല്ലാതെ ചികിത്സയിൽ കഴിഞ്ഞിരുന്ന ഗോപി പിള്ളയ്ക്ക് ഭക്ഷണം വാരി കൊടുക്കുന്ന നേഴ്സ് സ്റ്റെഫി സൈമണിന്റെ ചിത്രം വാർഡിൽ ഉണ്ടായിരുന്ന സുഹൈൽ സനിയാണ് പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് കഴിഞ്ഞമാസം കോവിഡ് ഡ്യൂട്ടി ചെയ്യുന്നതിനിടെ ആയിരുന്നു സംഭവം കരാർ അടിസ്ഥാനത്തിൽ ആണ് സ്റ്റെഫി ജോലി ചെയ്യുന്നത്
സഹായത്തിന് ആരുമില്ലാതിരുന്ന ഗോപി പിള്ള ഭക്ഷണം കഴിക്കാൻ മടികാണിച്ചു സ്റ്റെഫി നിർബന്ധിച്ചാണ് അദ്ദേഹത്തിന് ഭക്ഷണം നൽകിയിരുന്നത് ചിത്രം സമൂഹമാധ്യമത്തിൽ വന്നതോടെ നേരിട്ടും അല്ലാതെയും നിരവധി ആളുകളാണ് സ്റ്റെഫിയുടെ പ്രവർത്തിക്ക് അഭിനന്ദനവുമായി രംഗത്ത് വരുന്നത് ആലപ്പുഴ പൂന്തോപ്പ് വലിയവീട്ടിൽ പരേതനായ സൈമണിന്റെയും ഷീലയുടെയും മകളാണ് സ്റ്റെഫി എന്തായാലും നല്ല മനസുകാരിയായ സിസ്റ്റർ സ്റ്റെഫിക്കു നൽകാം ഒരു ബിഗ് സല്യൂട്ട്.