ക്രിക്കറ്റ് ഇഷ്ടമില്ലാത്തവര്‍ വിരളമാണ്. കായികതാരങ്ങള്‍ ബാറ്റിങ്ങിലും ബൗളിങ്ങിലുമെല്ലാം വിസ്മയങ്ങള്‍ തീര്‍ക്കുമ്പോള്‍ ഗാലറികളില്‍ നിന്നും ആവേശവും ആരവങ്ങളും മുഴങ്ങാറുണ്ട്. ഇപ്പോഴിതാ ബാറ്റിങ്ങില്‍ അതിശയിപ്പിക്കുന്ന ഒരു കുരുന്നു പെണ്‍കുട്ടിയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
ഇന്ത്യയുടെ മുന്‍താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ‘എത്ര മനോഹരമായാണ് ഈ കുഞ്ഞു പെണ്‍കുട്ടി കളിക്കുന്നത്’ എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്.
തന്റെ നേരേ വരുന്ന ഓരോ പന്തും ദൂരേക്ക് അടിച്ചുവിടുകയാണ് ഈ പെണ്‍കുട്ടി. അതും ഒരു ഗോവണിപ്പടിക്ക് മുകളില്‍ നിന്ന്. അതിശയിപ്പിക്കുന്ന തരത്തിലാണ് പെണ്‍കുട്ടിയുടെ ബാറ്റിങ് സ്റ്റൈല്‍ പോലും. നിരവധിപേര്‍ വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞു. കമന്റ് ചെയ്യുന്നവരും നിരവധിയാണ്.