പൗർണ്ണമിക്കും പ്രേമിനും പെൺകുഞ്ഞ്; പൗർണ്ണമിതിങ്കളിൽ പുതിയ അതിഥി എത്തുന്നു..

68

ഏഷ്യാനെറ്റില്‍ ഏറ്റവും പ്രേക്ഷകപ്രീതിയുളള സീരിയലാണ് പൗര്‍ണമിത്തിങ്കള്‍. പൗര്‍ണമി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തെ ചുറ്റിപറ്റി മുന്നേറുന്ന സീരിയലാണ് പൗര്‍ണമിതിങ്കള്‍. കന്നഡ നടി രഞ്ജനി രാഘവനാണ് സീരിയലില്‍ പൗര്‍ണമിയെ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് മനീഷ എന്ന പെണ്‍കുട്ടിയെയാണ് പൗര്‍ണമിയായി കണ്ടത്.

രണ്ടു പേരുടെയും മുഖഛായയും ഏകദേശം ഒരു പോലെയാരുന്നു. ഇപ്പോള്‍ മനീഷ മാറിയാണ് പൗര്‍ണമിയായി ഗൗരി കൃഷ്ണന്‍ എത്തുന്നത്. അനിയത്തി, എന്നു സ്വന്തം ജാനി, സീത, നിലാവും നക്ഷത്രങ്ങളും തുടങ്ങി വിവിധ സീരിയലുകളില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള ഗൗരിയെ തേടി മികച്ച രണ്ടാമത്തെ നടിക്കുന്ന സംസ്ഥാന പുരസ്‌കാരവും എത്തിയിരുന്നു. കഥാഗതിക്ക് അനുസരിച്ച് പാവം റോളില്‍ നിന്നും ശക്തമായ കഥാപാത്രത്തിലേക്കും പൗര്‍ണമി മാറിയിരിക്കുകയാണ്.

ഇപ്പോള്‍ സീരിയലില്‍ തങ്ങളുടെ കുഞ്ഞിനായി കാത്തിരിക്കുകയാണ് പ്രേമും പൗര്‍ണമിയും. ചിത്രത്തിലെ പ്രധാനകഥാപാത്രം രാജ ലക്ഷ്മിയയും അവരുടെ ഇരട്ട സഹോദരി സേതു ലക്ഷ്മിയായും അഭിനിക്കുന്നത് നടി ചിത്ര ഷേണായി ആണ്. അന്യ ഭാഷാ താരമായ ചിത്ര മലയാളത്തില്‍ നെഗറ്റീവും പോസിറ്റീവുമായ കഥാപാത്രത്തെ ഒരി സീരിയലില്‍ അവതരിപ്പിക്കുകയാണ്.

പൗര്‍ണമിയും പ്രേമും തമ്മിലെ പ്രണയ നിമിഷങ്ങളും പൗര്‍ണമി അമ്മയാകാന്‍ ഒരുങ്ങുന്ന വാര്‍ത്തയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. അടുത്ത ആഴ്ച മുതല്‍ ഇവരുടെ കുഞ്ഞ് സീരിയലിലേക്ക് എത്തുമെന്നാണ് സൂചന. കുഞ്ഞിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ച് പ്രേം ആയിട്ടെത്തുന്ന വിഷ്ണുവാണ് പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here